

ന്യൂഡല്‍ഹി: എന്തും ഡിജിറ്റലായി ചെയ്യാന്‍ കഴിയുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ രേഖകള്‍ പോലും ഇന്ന് ഡിജിറ്റിലായി ലഭിക്കും. ഈ ഡിജിറ്റല്‍ കാലത്ത് ഡിജിറ്റല്‍ ഒപ്പിന്റെ പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഒപ്പിടാന്‍ പഠിക്കേണ്ടത് ഇന്ന് ഒരു ആവശ്യകതയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു. സുരക്ഷിതമായും സുഗമമായും ഡിജിറ്റല്‍ ഒപ്പ് ക്രിയേറ്റ് ചെയ്യുന്ന വിധം താഴെ:
വിന്‍ഡോസ് 10/11:
സെറ്റിങ്ങ്‌സില്‍ പോയി അക്കൗണ്ട്‌സ് തെരഞ്ഞെടുക്കുക
സൈന്‍ ഇന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
പിക്ചര്‍ പാസ് വേര്‍ഡ് അല്ലെങ്കില്‍ പിന്‍ ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക
സിഗ്നേച്ചര്‍ ഇമേജ് അല്ലെങ്കില്‍ പിന്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള തുടര്‍നടപടികള്‍ പിന്തുടരുന്നതോടെ ഡിജിറ്റല്‍ ഒപ്പ് പൂര്‍ത്തിയാവും
സപ്പോര്‍ട്ടിങ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇലക്ട്രോണിക് രേഖയില്‍ ഒപ്പിടാം
ആപ്പിള്‍ ഐഒഎസ്/ഐപാഡ്ഒഎസ്:
സെറ്റിങ്ങ്‌സില്‍ പോകുക
touch id and passcode അല്ലെങ്കില്‍ face id and passcode ഇതില്‍ ഒന്ന് തെരഞ്ഞെടുക്കുക
രേഖയില്‍ ഒപ്പിടുന്നതിന് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്ഷ്യല്‍ ഐഡി ഒരുക്കുക
ഗൂഗിള്‍ ക്രോം:
ഇ- സിഗ്നേച്ചര്‍ സേവനം നല്‍കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ( docusign)
ക്രോമിന്റെ ബില്‍റ്റ് ഇന്‍ സിഗ്നേച്ചര്‍ ടൂള്‍ ലോക്കേറ്റ് ചെയ്യുക ( സൈനിന്റെ അടുത്തുള്ള പെന്‍ ഐക്കണ്‍)
ടൂള്‍ ഉപയോഗിച്ച് രേഖയില്‍ നേരിട്ട് സിഗ്നേച്ചര്‍ വരയ്ക്കാന്‍ സാധിക്കും
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates