SKoda Elroq RS: നിമിഷങ്ങള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ വേഗം, 26 മിനിറ്റില്‍ ചാര്‍ജ് ചെയ്യാം; 550 കിലോമീറ്റര്‍ റേഞ്ച്, പുതിയ സ്‌കോഡ എല്‍റോക്ക് ആര്‍എസ്

പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെക്ക് റിപബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡ
SKoda Elroq RS Debuts With 550 km Range
സ്‌കോഡ എല്‍റോക്ക് ആര്‍എസ്image credit: SKODA
Updated on

ന്യൂഡല്‍ഹി: പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെക്ക് റിപബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡ. ഏപ്രില്‍ 8 നും 13 നും ഇടയില്‍ നടക്കുന്ന മിലാന്‍ ഡിസൈന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനി ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പരമാവധി 335 എച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന മോഡല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്.

സ്‌പോര്‍ട്‌സ് ഷാസി, എല്‍ഇഡി മാട്രിക്‌സ് ബീം ഹെഡ്ലൈറ്റുകള്‍, ആര്‍എസ്-എക്സ്‌ക്ലൂസീവ് സ്‌റ്റൈലിങ് ഘടകങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്‌കോഡ എല്‍റോക്ക് ആര്‍എസില്‍ കറുത്ത പെയിന്റ് ചെയ്ത ബോഡി ആക്സന്റുകള്‍, 21 ഇഞ്ച് വരെ വലുപ്പമുള്ള ആര്‍എസ്-നിര്‍ദ്ദിഷ്ട അലോയ് വീലുകള്‍, സുഡിയ അപ്‌ഹോള്‍സ്റ്ററി എന്നിവ ഉള്‍ക്കൊള്ളുന്ന ഡ്രൈവര്‍-ഫോക്കസ്ഡ് കാബിന്‍ എന്നിവയുണ്ട്.

ഉയര്‍ന്ന പ്രകടനമുള്ള കോംപാക്റ്റ് ക്രോസ്ഓവറില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചര്‍. ഒറ്റ ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു.

സ്‌കോഡ എല്‍റോക്ക് ആര്‍എസില്‍ മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളിലാണ് ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. വേഗത കൈവരിക്കുന്നു.

84kwh ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പതുക്കെ ചാര്‍ജ് ആയാല്‍ മതിയെങ്കില്‍ 11 കിലോവാട്ട് എസി സിസ്റ്റം ഉപയോഗിച്ച് ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ ബാറ്ററി 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ഡൈനാമിക് ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി റിയര്‍ ലൈറ്റുകള്‍, മസാജ് ഫംഗ്ഷനോടുകൂടിയ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

കാര്‍ ലോക്ക് ചെയ്യുമ്പോഴോ അണ്‍ലോക്ക് ചെയ്യുമ്പോഴോ കീ അടുത്തുവരുമ്പോഴോ പ്രകാശ ശ്രേണി സൃഷ്ടിക്കുന്ന കമിംഗ്/ലീവിംഗ് ഹോം ആനിമേഷന്‍, 5 ഇഞ്ച് ഡിജിറ്റല്‍ കോക്ക്പിറ്റ്, 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com