Top 6 smartphones: എഡ്ജ് 60 ഫ്യൂഷന്‍ മുതല്‍ വി50ഇ വരെ; ഈ മാസം പുറത്തിറങ്ങുന്ന ആറു പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍

മറ്റു മാസങ്ങളിലെ എന്ന പോലെ ഏപ്രിലിലും നിരവധി സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്
image of poco c71
പോക്കോ സി71IMAGE CREDIT: POCO

മറ്റു മാസങ്ങളിലെ എന്ന പോലെ ഏപ്രിലിലും നിരവധി സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്. മോട്ടോറോള, വണ്‍പ്ലസ്, ഐക്യൂഒഒ, സാംസങ്, തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന രംഗത്ത് മത്സരം കടുപ്പിച്ച് ഈ മാസം സ്മാര്‍ട്ട്‌ഫോണുകളുമായി എത്താന്‍ പോകുന്നത്. ഈ മാസം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് സ്മാർട്ട്ഫോണുകൾ ചുവടെ:

1. മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍

image of motorola edge 60 fusion
മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്‍IMAGE CREDIT: MOTOROLA

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണാണ് എഡ്ജ് 60 ഫ്യൂഷന്‍. 8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയാണ് ഫോണ്‍ വിപണിയില്‍ എത്തുക. 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 120hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 7i ഷീല്‍ഡ്, IP68+IP69 വാട്ടര്‍-ആന്‍ഡ്-ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗ്, MIL-810H മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയോടുകൂടിയ 6.7 ഇഞ്ച് 1.5K ക്വാഡ്-കര്‍വ്ഡ് AMOLED ഡിസ്‌പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്.

4nm ക്ലാസ് മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റ്, 6GB/8GB റാം, 128GB/256GB സ്റ്റോറേജ്, മോട്ടോ AI സവിശേഷതകളുള്ള ആന്‍ഡ്രോയിഡ് 15 OS, ട്രിപ്പിള്‍ കാമറ മൊഡ്യൂള്‍, 13MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുള്ള വൈഡ് 50MP സെന്‍സര്‍, LED ഫ്‌ലാഷുള്ള 5MP മാക്രോ സെന്‍സര്‍, 32MP ഫ്രണ്ട് കാമറ, 68W ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള 5,500mAh ബാറ്ററി എന്നിവയും ഇതില്‍ പ്രതീക്ഷിക്കുന്നു.

2. പോക്കോ സി71

image of poco c71
പോക്കോ സി71IMAGE CREDIT: POCO

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ പുതിയ ഫോണാണ് സി71. 120Hz റിഫ്രഷ് റേറ്റും സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്ള 6.88-ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. മീഡിയടെക് G36 ഒക്ടാ-കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 15-അധിഷ്ഠിത ഹൈപ്പര്‍ OS 2, 6GB റാം, 128GB സ്റ്റോറേജ്, LED ഫ്‌ലാഷോടുകൂടിയ 32MP ഡ്യുവല്‍ കാമറ, സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 8MP ഫ്രണ്ട് ക്യാമറ, 15W ചാര്‍ജറുള്ള 5,200mAh ബാറ്ററി എന്നിവ ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

3. ഐക്യൂഒഒ z10, z10x

IMAGE OF IQOO z10
IMAGE CREDIT: IQOO

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ഇസഡ്10നൊപ്പം പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി ഇസഡ്10ന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇസഡ്10നൊപ്പം ഇസഡ്10എക്സും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഏപ്രില്‍ 11നാണ് ഇരു സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിക്കുക. വാനില ഇസഡ്10ന്റെ ഒരു പുതുക്കിയ പതിപ്പാണ് ഇസഡ്10എക്സ്.

ഹാന്‍ഡ്‌സെറ്റ് ഡൈമെന്‍സിറ്റി 7300 SoCയില്‍ പ്രവര്‍ത്തിക്കും. ഇസഡ്10ന്റെ 7,300mAh യൂണിറ്റിനെ അപേക്ഷിച്ച് 6,500mAh ബാറ്ററിയുമായാണ് ഇസഡ്10എക്സ് വരിക. ഇസഡ്10ല്‍ നിന്ന് വ്യത്യസ്തമായി, ഇസഡ്10എക്സില്‍ ചതുരാകൃതിയിലാണ് കാമറ ഡിസൈന്‍. എന്നാല്‍ കര്‍വ്ഡ് ബാക്ക് പാനല്‍ ഡിസൈന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 120hz ഡിസ്പ്ലേ, 44w അതിവേഗ ചാര്‍ജിങ് സംവിധാനം അടക്കം നിരവധി ഫീച്ചറുകളും ഫോണിലുണ്ട്.

4. വിവോ ടി4 സീരീസ്

VIVO PHONE
വിവോ ടി3 അൾട്രാIMAGE CREDIT: VIVO

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഫുള്‍ HD+ AMOLED ഡിസ്പ്ലേ, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 ഒക്ടാ-കോര്‍ പ്രോസസര്‍, 8GB/12GB റാം, 128GB/256GB സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15, പിന്നില്‍ LED ഫ്‌ലാഷുള്ള 50MP + 2MP ഡ്യുവല്‍ കാമറ മൊഡ്യൂള്‍, 32MP ഫ്രണ്ട് ക്യാമറ, 90W ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള 7,300mAh ബാറ്ററി എന്നിവയുമായാണ് വിവോ ടി4 സീരീസ് ഫോണുകള്‍ വരുന്നത്.

5. വിവോ വി50ഇ

image of vivo v50e
IMAGE CREDIT: VIVO

വിവോ തങ്ങളുടെ പുതുതലമുറ വി സീരീസില്‍ പുതിയ മോഡല്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരിയിലാണ് ചില പുതിയ കാമറ അപ്‌ഗ്രേഡുകളോടെ കമ്പനി വിവോ വി 50 പ്രഖ്യാപിച്ചത്. ഇപ്പോള്‍ വരും ദിവസങ്ങളില്‍ തന്നെ മറ്റൊരു വി 50 സീരീസ് മോഡല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവോ വി50ഇ എന്ന പേരിലാണ് പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നത്. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലാണ് പുതിയ ഫോണ്‍ എത്തുക.

ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 120Hz റിഫ്രഷ് റേറ്റുള്ള ക്വാഡ്-കര്‍വ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. IP68, IP69 പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന റേറ്റിങ്ങുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക.OIS ഉള്ള 50MP സോണി IMX882 പ്രധാന കാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. രാത്രി ഫോട്ടോഗ്രാഫിയും പോര്‍ട്രെയ്റ്റുകളും മെച്ചപ്പെടുത്തുന്നതിനായി വൃത്താകൃതിയിലുള്ള ഓറ ലൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

6. ഗാലക്‌സി എസ്25 എഡ്ജ്

Top smartphones launching this month
Image credit: Michael Hicks _Android Central

ഈ വര്‍ഷം ആദ്യമാണ് സാംസങ് ഗാലക്സി എസ് 25 സീരീസ് പുറത്തിറക്കിയത്. സ്റ്റാന്‍ഡേര്‍ഡ് ഗാലക്സി എസ് 25, ടോപ്പ് എന്‍ഡ് ഗാലക്സി എസ് 25 പ്ലസ്, ഫ്‌ലാഗ്ഷിപ്പ് ഗാലക്സി എസ് 25 അള്‍ട്ര എന്നി മൂന്ന് വേരിയന്റുകള്‍ ആണ് പുറത്തിറക്കിയത്. എന്നാല്‍ നാലാമത്തെ വേരിയന്റ് ഗാലക്സി എസ് 25 എഡ്ജ് ഇതുവരെ സ്റ്റോറുകളില്‍ എത്തിയിട്ടില്ല. ഈ മാസം അവസാനം ഗാലക്സി എസ് 25 എഡ്ജ് പുറത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ട്.

5.84 എംഎം കനമുള്ള സൂപ്പര്‍ സ്ലിം ബോഡിയുമായി ഇത് വരുമെന്ന് പറയപ്പെടുന്നു. ഡിസൈന്‍ പരിമിതി കാരണം 3,900 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍ ക്രമീകരിക്കുക. ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കാന്‍ ശേഷിയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ലൈറ്റ് ചിപ്സെറ്റ് ആയിരിക്കും ഇത് ഓഫര്‍ ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com