
ടോക്കിയോ: അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ ഇന്നലെ തകര്‍ന്നടിഞ്ഞ ഏഷ്യന്‍ വിപണി ഇന്ന് തിരിച്ചുകയറി. ജപ്പാനിലെ നിക്കി 225 സ്റ്റോക്ക് സൂചിക അഞ്ചുശതമാനമാണ് ഉയര്‍ന്നത്. യുഎസ് താരിഫ് ലോക സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ ഇന്നലെ നിക്കി സൂചിക ഏകദേശം എട്ടു ശതമാനമാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് നിക്കി സൂചികയുടെ തിരിച്ചുവരവ്.
നിക്കി 225 സ്റ്റോക്ക് സൂചിക 32,819 പോയിന്റ് ആയാണ് ഉയര്‍ന്നത്. ടോക്കിയോവിലെ വിപണി തുറന്ന് അരമണിക്കൂറിന് ശേഷമാണ് മുന്നേറ്റം.ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടം ഉണ്ടാക്കി. രണ്ടു ശതമാനമാണ് മുന്നേറിയത്. ന്യൂസിലന്‍ഡിലെയും ഓസ്ട്രേലിയയിലെയും വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
തിങ്കളാഴ്ച 'ട്രംപ് താരിഫില്‍' ഏഷ്യന്‍ വിപണികള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഹോങ്കോങ്ങിലെ ഓഹരികള്‍ 13 ശതമാനമാണ് താഴ്ന്നത്. 1997ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലത്തേത്. മറ്റ് രാജ്യങ്ങള്‍ വ്യാപാര കരാറിന് സമ്മതിച്ചാല്‍, ട്രംപ് താരിഫ് കുറയ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ദീര്‍ഘകാലത്തേക്ക് അദ്ദേഹം താരിഫുകളില്‍ ഉറച്ചുനിന്നാല്‍, ഓഹരി വിലകള്‍ കൂടുതല്‍ ഇടിഞ്ഞേക്കാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക