KTM 390 Enduro R To Launch in India
കെടിഎം 390 എന്‍ഡ്യൂറോ ആര്‍image credit: KTM

KTM: ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, വില 3.5 ലക്ഷം; കെടിഎം 390 എന്‍ഡ്യൂറോ ആര്‍ ലോഞ്ച് വെള്ളിയാഴ്ച

പ്രമുഖ ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം പുതിയ ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നു
Published on

മുംബൈ: പ്രമുഖ ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം പുതിയ ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നു. 390 എന്‍ഡ്യൂറോ ആര്‍ എന്ന പേരില്‍ വെള്ളിയാഴച ഇന്ത്യയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഓഫ്-റോഡ് യാത്രയ്ക്ക് പറ്റിയ ഈ ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.

കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ 390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് ആണ് ഇതിന് കരുത്തുപകരുക. 46 എച്ച്പിയും 39 എന്‍എമ്മും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.

200mm ഫ്രണ്ട്, 205 mm റിയര്‍ സസ്പെന്‍ഷനിലാണ് ബൈക്ക് വരുന്നത്. അന്താരാഷ്ട്ര മോഡലിന് 230 mm ട്രാവല്‍ സസ്പെന്‍ഷന്‍ ഉണ്ട്. അതിനാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ സസ്പെന്‍ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രമായിരിക്കും കൃത്യമായ ഫീച്ചറുകള്‍ പുറത്തുവരിക.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ആപ്പ് കണക്റ്റിവിറ്റി എന്നിവ ആക്സസ് ചെയ്യുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.1 ഇഞ്ച് കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 390 എന്‍ഡ്യൂറോ ആറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫ്-റോഡ് യാത്രയ്ക്ക് പൂര്‍ണ്ണ LED സജ്ജീകരണവും സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS ഉം ലഭിച്ചേക്കും. ഇതിന്റെ വില ഏകദേശം 3.5 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com