
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 22 പൈസയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമെന്ന് ബജറ്റ് രേഖ. ഒരു രൂപയില്‍ വായ്പയുടെ പലിശ തിരിച്ചടവിനായി 20 പൈസയാണ് കേന്ദ്രം ചെലവഴിക്കുന്നത്.
കേന്ദ്ര പദ്ധതികള്‍ക്കായി (സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം) 16 പൈസയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ക്ക് എട്ടു പൈസ. എട്ടു പൈസയാണ് പ്രതിരോധ ചെലവ്. ഫിനാന്‍സ് കമ്മിഷനും മറ്റു ചെലവുകളും ഇനത്തില്‍ എട്ടു പൈസയും സബ്‌സിഡി, പെന്‍ഷന്‍ ഇനത്തില്‍ യഥാക്രമം ആറും നാലും പൈസയും ചെലവാക്കുന്നു.
ഓരോ രൂപയിലും എട്ടു പൈസ മറ്റു ചെലവുകള്‍ എന്ന ഇനത്തിലാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.
വരവിന്റെ കാര്യമെടുത്താല്‍ ഒരു രൂപയിലെ 66 പൈസയും പ്രത്യക്ഷ, പരോക്ഷ നികുതി ഇനത്തിലാണ് സര്‍ക്കാരിനു കിട്ടുന്നത്. 24 പൈസ വായ്പയെടുക്കുന്നതാണ്. 9 പൈസ നികുതി ഇതര വരുമാനം. ഒരു പൈസ വായ്‌പേതര മൂലധന വരുമാനമാണ്.
പ്രത്യക്ഷ നികുതിയില്‍ കോര്‍പ്പറേറ്റ്, വ്യക്തിഗത ആദായ നികുതി 39 പൈസയാണ്. 17പൈസയാണ് കോര്‍പ്പറേറ്റ് നികുതി. പരോക്ഷ നികുതിയില്‍ 18 പൈസ ജിഎസ്ടിയില്‍ നിന്നാണ്. എക്‌സൈസ് തീരുവയായി അഞ്ചു പൈസയും കസ്റ്റംസ് തീരുവയായി നാലു പൈസയും കിട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക