രണ്ടു വര്‍ഷം കൊണ്ട് ഒന്നര ലക്ഷത്തിലധികം വരുമാനം; 80 വയസ് കഴിഞ്ഞവര്‍ക്കായി നിക്ഷേപ സ്‌കീം; അറിയാം എസ്ബിഐ പാട്രണ്‍സ്

പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്
SBI Patrons FD scheme
മികച്ച പലിശ വരുമാനം വാ​ഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്കീമാണ് പാട്രൺസ്
Updated on

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 80 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായി തുടങ്ങിയ എസ്ബിഐ പാട്രണ്‍സ് മികച്ച പലിശ വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ സീനിയര്‍ പൗരന്മാരുടെ പ്രായം കണക്കിലെടുത്ത് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് എസ്ബിഐ ഈ പദ്ധതി ആരംഭിച്ചത്.

യോഗ്യത:

80 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. പ്രൈമറി അക്കൗണ്ട് ഉടമയ്ക്ക് കുറഞ്ഞത് 80 വയസ്സ് പ്രായമുണ്ടെങ്കില്‍, സിംഗിള്‍ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്.

പലിശ നിരക്ക്:

എസ്ബിഐ പാട്രണ്‍സ് പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മറ്റ് എഫ്ഡി പദ്ധതികളേക്കാള്‍ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കൂടുതലാണ്. ഈ സ്‌കീമിന് കീഴിലുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 2 മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ്. 7.60 ശതമാനമാണ് പലിശ ലഭിക്കുക. സ്‌കീമിന് കീഴില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി പരിധി മൂന്ന് കോടി രൂപയില്‍ താഴെയുമാണ്.

കാലാവധി:

സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ പണം നിക്ഷേപിക്കാന്‍ ഈ പദ്ധതി അനുവദിക്കുന്നു. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ ഓപ്ഷനുമുണ്ട്. എന്നിരുന്നാലും, ടേം ഡെപ്പോസിറ്റുകള്‍ പിഴകള്‍ക്ക് വിധേയമായിരിക്കും.

ഈ സ്‌കീമിന് കീഴില്‍ ഒരാള്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 2 വര്‍ഷത്തിനുശേഷം 11,62,501 രൂപ ലഭിക്കും. വരുമാനമായി 1,62,501 രൂപയാണ് പലിശഇനത്തില്‍ ലഭിക്കുക. ഇത് ഒരു ഏകദേശ കണക്കാണ്. നിക്ഷേപ കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയില്‍ മാറ്റം വരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com