Transactions are more secure; PhonePe introduces device tokenization feature
യുപിഐയില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍പേഫയൽ

ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍
Published on

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും.

ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.

കാര്‍ഡ് ടോക്കണൈസേഷന്‍ എന്താണ്?

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാട് കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

കാര്‍ഡുകള്‍ ടോക്കണൈസേഷന്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം നേട്ടങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു, അതില്‍ ബിസിനസ് സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുകയോ ഓരോ ഇടപാടിനും ഒരു സിവിവി നമ്പര്‍ നല്‍കുകയോ വേണ്ട. സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഉറപ്പാക്കുന്നതിനുള്ള ഒരു മികച്ച ചുവടുവയ്പ്പാണ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍. ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com