കിയ സിറോസ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം; ഡെലിവറി ഫെബ്രുവരിയില്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായ സിറോസിന്റെ ബുക്കിങ് ആരംഭിച്ചു
KIA SYROS
കിയ സിറോസ്IMAGE CREDIT: KIA
1.

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായ സിറോസിന്റെ ബുക്കിങ് ആരംഭിച്ചു. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ കിയ പുതിയ സിറോസിനെ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 1 ന് സിറോസിന്റെ വില പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഡെലിവറി ഉടന്‍ ആരംഭിക്കും. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായും ഓഫ്ലൈനായും സിറോസ് ബുക്ക് ചെയ്യാം. കിയ സോണറ്റ് ആണ് ആദ്യ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവി. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് വരുന്നത്.

2. 1. ഡിസൈന്‍

KIA SYROS
കിയ സിറോസ്IMAGE CREDIT: KIA

കിയ EV9 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിറോസിന് , കരുത്തുറ്റ ഫ്രണ്ട് ബമ്പര്‍, ലംബമായ LED ഡേടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയുണ്ട്. കുത്തനെയുള്ള എല്‍ഇഡി ഹെഡ്ലാംപുകളും ഡിആര്‍എല്ലുകളും എടുത്തുകാണിക്കുന്നു. 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്ലാറ്റ് റൂഫ്‌ലൈന്‍ എന്നിവയെല്ലാം വശങ്ങളെ മനോഹരമാക്കുന്നു. ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമെല്ലാമാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍.

3. 2. ഇന്റീരിയര്‍

KIA SYROS
കിയ സിറോസ് IMAGE CREDIT: KIA

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവല്‍ സ്‌ക്രീന്‍ കോണ്‍ഫിഗറേഷനാണ് ഉള്‍വശത്തിന്റെ സവിശേഷത. കാബിനില്‍ 360-ഡിഗ്രി പാര്‍ക്കിങ് കാമറ, വയര്‍ലെസ് ചാര്‍ജര്‍, ഇരട്ട യുഎസ്ബി-സി പോര്‍ട്ടുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയുണ്ട്. ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകളും പനോരമിക് സണ്‍റൂഫും സിറോസിനെ വേറിട്ടതാക്കുന്നു.

4. 3. എന്‍ജിന്‍

KIA SYROS
കിയ സിറോസ്IMAGE CREDIT: KIA

പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. പെട്രോള്‍ പതിപ്പില്‍ 118 എച്ച്പിയും 172 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണുള്ളത്. ഇത് ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ ജോടിയാക്കിയിരിക്കുന്നു.1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 കുതിരശക്തിയും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് വരുന്നത്. 3995 എംഎം ആണ് സിറോസിന്റെ നീളം. വീതി 1800 എംഎം, ഉയരം 1655 എംഎം, വീല്‍ബേസ് 2550 എംഎം എന്നിങ്ങനെയാണ്. സോണറ്റിനെക്കാള്‍ 55 എംഎം ഉയരവും 10 എംഎം വീതിയും 50 എംഎം വീല്‍ബേസും കൂടുതലുണ്ട്.

5. 4. സുരക്ഷ

KIA SYROS
കിയ സിറോസ്IMAGE CREDIT: KIA

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) വഴി ലെയ്ന്‍-കീപ്പ് അസിസ്റ്റന്‍സ് പോലുള്ള 16 അഡാപ്റ്റീവ് സവിശേഷതകള്‍ സിറോസിനുണ്ട്. ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റന്‍സ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ എന്നിവയും എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com