Rupee recovers from record low, rises 21 paise to 86.49 against US dollar in early trade
രൂപ 21 പൈസയുടെ നേട്ടമാണ് കൈവരിച്ചത്പ്രതീകാത്മക ചിത്രം

റെക്കോര്‍ഡ് വീഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, 21 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി.
Published on

മുംബൈ: രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി. ഡോളറിനെതിരെ രൂപ 21 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും അസംസ്‌കൃത എണ്ണവിലയുടെ കുതിപ്പിന് താത്കാലികമായി വിരാമമായതുമാണ് രൂപയ്ക്ക് ഗുണമായത്.

ഇന്നലെ 66 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.70 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. 2023 ഫെബ്രുവരി ആറിന് രൂപ നേരിട്ട മൂല്യത്തകര്‍ച്ചയാണ് ഇതിന് മുന്‍പത്തെ ഏറ്റവും വലിയ ഇടിവ്. അന്ന് ഒറ്റദിവസം കൊണ്ട് 68 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. രണ്ടാഴ്ച കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഒരു രൂപയുടെ തകര്‍ച്ചയാണ് നേരിട്ടത്.

ഡോളര്‍ ദുര്‍ബലമായതും കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണവിലയില്‍ ഇന്ന് ഇടിവ് നേരിട്ടതുമാണ് രൂപയ്ക്ക് ഗുണമായത്. ബാരലിന് 80.78 ഡോളറിലേക്കാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.

ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുകയറി. സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ സെന്‍സെക്‌സ് മാത്രം ആയിരം പോയിന്റ് ആണ് ഇടിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com