
ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് രാജ്യത്ത് ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ഇനിന് മുന്നെ ക്രെറ്റ ഇവിയുടെ വിശദാംശങ്ങള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വെളിപ്പെടുത്തി.
സുരക്ഷയ്ക്ക് പേരുകേട്ട ടാറ്റയുടെ വൈദ്യുത വാഹനങ്ങളേക്കാള്‍ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ക്ക് ക്രെറ്റ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. 75 ഓളം സുരക്ഷാ സംവിധാനങ്ങളാണ് ക്രെറ്റയുടെ ഇലക്ട്രിക് കാര്‍ കൊണ്ടുവരുന്നത്. ഇതില്‍ 6 എയര്‍ബാഗുകള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ISOFIX, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട്, ഹില്‍-ഡീസെന്റ് അസിസ്റ്റ് തുടങ്ങി 52 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍ ഇലക്ട്രിക് എസ്യുവിയില്‍ ഉണ്ട്.
ക്രെറ്റയുടെ ഇവി വേര്‍ഷനില്‍ വെഹിക്കിള്‍ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐ-പെഡല്‍ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്യുവി ഒരു പെഡല്‍ ഉപയോഗിച്ചും ഓടിക്കാന്‍ സാധിക്കും. ഹ്യൂണ്ടായ് ക്രെറ്റ ഇവി എസ്യുവിയുടെ ഇന്റേണല്‍ കംബസറ്റിയന്‍ എഞ്ചിന്‍ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയര്‍ ഫ്‌ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കാനും ഇലക്ട്രിക് എസ്യുവിക്ക് സജീവമായ എയര്‍ ഫ്‌ലാപ്പുകള്‍ ഉണ്ട്. കുറഞ്ഞ റോളിങ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh, 42kWh, 51.4kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്ററും ഹ്യൂണ്ടായ് ക്രെറ്റ ഇവി അവകാശപ്പെടുന്നു. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള്‍ ബോക്‌സ്
എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായി എത്തിക്കുന്നത്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക