തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ്

തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്
sanchar saathi app
സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്IMAGE CREDIT: sanchar saathi

തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൡ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

1. തട്ടിപ്പ് കോളുകള്‍

sanchar saathi app

ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും.

2. ഫോണ്‍ നഷ്ടപ്പെട്ടാല്‍

sanchar saathi app

നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക്ക് ആകും. മറ്റ് സിംകാര്‍ഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കം ചെയ്യാം.

3. മറ്റ് കണക്ഷനുകള്‍

sanchar saathi app

തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈല്‍ കണക്ഷനുകള്‍ എടുത്തോയെന്ന് പരിശോധിക്കാം

4. ഐഎംഇഐ പരിശോധന:

sanchar saathi app

വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ, മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാനുള്ള വഴി ഇതിലുണ്ട്. ഇത്തരം ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കരിമ്പട്ടികയില്‍പ്പെട്ടതാകാം. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോ എന്ന് ഉറപ്പാക്കാവുന്നതാണ്

5. രാജ്യാന്തര കോള്‍

sanchar saathi app

ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശത്ത് നിന്നുള്ള തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com