വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാം, അപ്‌ഡേറ്റ്

മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ നേട്ടമാണ്
users to connect their accounts to Meta's Accounts Centre update
പ്രതീകാത്മക ചിത്രം ഫയല്‍ ചിത്രം
Updated on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കുളുടെ ഇഷ്ടാനുസൃതം ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും.

മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ നേട്ടമാണ്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളില്‍ ഒറ്റപോസ്റ്റിലൂടെ എത്തിക്കാന്‍ കഴിയും.

പുതിയ ഫീച്ചര്‍ ലഭിക്കുന്നത് എങ്ങനെ?

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം വാട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്‌സ് മെനുവിലേക്ക് പോകുക. ആഡ് യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക- മെറ്റ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ടുകള്‍ അണ്‍ലിങ്ക് ചെയ്യണമെങ്കില്‍ അക്കൗണ്ട് സെന്ററില്‍ പോയി വാട്‌സ്ആപ്പ് റിമൂവ് ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com