
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക. ആക്ടിവയുടെ വില 80,950 രൂപ മുതലാണ് ആരംഭിക്കുന്നത് (ഡല്‍ഹി എക്സ് ഷോറൂം വില). രാജ്യമെമ്പാടുമുള്ള എച്ച്എംഎസ്‌ഐ ഡീലര്‍ഷിപ്പുകളില്‍ പുതിയ ആക്ടിവ ലഭിക്കും.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍. ഒബിഡി2ബി അനുസൃതമായ 109.51സിസി, സിംഗിള്‍ സിലിണ്ടര്‍ പിജിഎം-ഫൈ എന്‍ജിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 5.88 കിലോവാട്ട് കരുത്തും 5,500 ആര്‍പിഎമ്മില്‍ 9.05 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റമാകട്ടെ സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്ക്ക് മാറ്റു കൂട്ടുന്നു.
പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയെ ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാം. നാവിഗേഷന്‍, കോള്‍/മെസേജ് അലര്‍ട്ടുകള്‍ തുടങ്ങിയവ ഇതില്‍ സാധ്യമാകുന്നു. യാത്രയ്ക്കിടെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ആക്ടിവയിലുണ്ട്.
പുതിയ ആക്ടിവയുടെ ടോപ് സ്‌പെസിഫിക്കേഷനായ എച്ച്-സ്മാര്‍ട്ട് വണ്ണിന് പുറമെ ഡിഎല്‍എക്സ് വേരിയന്റിന് പോലും അലോയ് വീലുകള്‍ ലഭ്യമാണ്. എസ്റ്റിഡി, ഡിഎല്‍എക്സ്, എച്ച് സ്മാര്‍ട്ട് എന്നി മൂന്ന് വേരിയന്റുകളില്‍ ആറ് നിറങ്ങളിലാണ് ആക്ടിവ വിപണിയിലെത്തുന്നത്. പേള്‍ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിവയാണ് അവ. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി പുനര്‍നിര്‍വചിക്കുന്നതില്‍ ആക്ടിവ എല്ലായ്പ്പോഴും മുന്‍പന്തിയിലാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക