ഡീപ് സീക്കിനെ വിലക്കുമോ? ദേശീയ സുരക്ഷയ്ക്ക് ഭീഷണി, അന്വേഷണം ആരംഭിച്ച് വൈറ്റ് ഹൗസ്

ഡീപ് സീക്കിന്റെ പെട്ടെന്നുള്ള വളര്‍ച്ച ആശങ്കാജനകമാണ്. എന്‍എസ്‌സിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും ലീവിറ്റ് പറഞ്ഞു.
White House to investigate 
potential national security risks  by DeepSeek
വൈറ്റ് ഹൗസ്/ഫയല്‍
Updated on
1 min read

വാഷിങ്ടണ്‍: ആഗോള ടെക്ക് ഭീമന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ചൈനീസ് എഐ പ്ലാറ്റ്ഫോമായ ഡീപ് സീക്കിനെതിരെ അന്വേഷണം ആരംഭിച്ച് വൈറ്റ് ഹൗസ്. ഡീപ് സീക്ക് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ചാണ് യുഎസ് അന്വേഷണം.

ചാറ്റ്ജിപിറ്റി പോലുള്ള എഐ മോഡലുകളോട് മത്സരിക്കുന്ന ഡീപ് സീക്ക് കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നത്, യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്ക് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം.

ഡീപ്പ് സീക്കിന്റെ വരവ് ടെക്ക് മേഖലയില്‍ ആശങ്കകള്‍ സൃഷിക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍(എന്‍എസ്‌സി) സ്ഥിതി അന്വേഷിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു. ഡീപ് സീക്ക് എഐ മേഖലയില്‍ പുത്തന്‍ ഉണര്‍വിന്റെ ആഹ്വാനമെന്ന നിലയിലാണ് ട്രംപ് കാണുന്നത്. അമേരിക്കയ്ക്ക് ഇതില്‍ നേതൃത്വം വഹിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ ഡീപ് സീക്കിന്റെ പെട്ടെന്നുള്ള വളര്‍ച്ച ആശങ്കാജനകമാണ്. എന്‍എസ്‌സിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും ലീവിറ്റ് പറഞ്ഞു.

ഡീപ് സീക്ക് ഇതിനകം തന്നെ ടെക് വ്യവസായത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ദിവസേനയുള്ള ഡൗണ്‍ലോഡുകളില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനീസ് ആപ്പ് ഒന്നാം സ്ഥാനത്തെത്തി. ഡീപ്സീക്കിന്റെ വിജയം എഐ ചിപ്പുകളുടെ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഡീപ് സീക്കിന്റെ വരവില്‍ മുന്‍നിര എഐ ചിപ്പ് നിര്‍മ്മാതാക്കളായ NVIDIA ഓഹരികളും വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

കുറഞ്ഞ ചെലവില്‍ നൂതന ചിപ്പുകള്‍ ഉപയോഗിച്ച് അത്യാധുനിക എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ചൈനീസ് പ്ലാറ്റ്ഫോമിന്റെ കഴിവാണ് ടെക്ക് ഭീമന്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എഐ മേഖലയില്‍, പ്രത്യേകിച്ച് സെമികണ്ടക്ടറുകളിലും ഇന്‍ഫ്രാസ്ട്രക്ചറുകളിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസ് ടെക് കമ്പനികള്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഡീപ്പ് സീക്ക് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ആഗോളതലത്തില്‍ പ്ലാറ്റ്ഫോം അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്നതിനാല്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഈ ആശങ്കകള്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com