2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വരവും ചെലവും പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കാനിരിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച അഞ്ചു ധനമന്ത്രിമാരുടെ പട്ടിക ചുവടെ:
ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് ആണ്. ധനമന്ത്രി എന്ന നിലയില്‍ പത്തുതവണയാണ് ഇദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പ്രധാനമന്ത്രിമാരായിരുന്ന സമയത്താണ് ഇദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്
ധനമന്ത്രി എന്ന നിലയില്‍ ഒന്‍പത് തവണയാണ് ചിദംബരം ബജറ്റ് അവതരിപ്പിച്ചത്. 1996 മാര്‍ച്ച് 19നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബജറ്റ്. എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നു സമയത്താണ് പി ചിദംബരം ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
യശ്വന്ത് സിന്‍ഹ ഏഴു തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ചത്. കൂടാതെ 1991-92 സാമ്പത്തികവര്‍ഷത്തെ ബജറ്റും യശ്വന്ത് സിന്‍ഹയാണ് അവതരിപ്പിച്ചത്.
ഇന്ത്യയുടെ ആദ്യത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്ന സി ഡി ദേശ്മുഖ് ഏഴു ബജറ്റാണ് അവതരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
ഇതുവരെ ഏഴു ബജറ്റുകള്‍ അവതരിപ്പിച്ചു. ശനിയാഴ്ച അവതരിപ്പിക്കാന്‍ പോകുന്നത് എട്ടാമത്തേത് ആണ്. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് നിര്‍മലയുടെ പേരിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക