14,000 ഒഴിവുകള്‍; എസ്ബിഐ ക്ലര്‍ക്ക് മെയിന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

എസ്ബിഐ വെബ്‌സൈറ്റായ sbi.co.in വഴി ഇപ്പോള്‍ ഫലം പരിശോധിക്കാവുന്നതാണ്.
SBI Clerk Mains 2025 Result Announced: Know Steps To Download
SBI Clerk Mains
Updated on

ന്യൂഡല്‍ഹി: എസ്ബിഐ ക്ലര്‍ക്ക് മെയിന്‍സ് 2025 (SBI Clerk Mains) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) മെയിന്‍സ് പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക എസ്ബിഐ വെബ്‌സൈറ്റായ sbi.co.in വഴി ഇപ്പോള്‍ ഫലം പരിശോധിക്കാവുന്നതാണ്. 13,732- ക്ലറിക്കല്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 2025 ഏപ്രില്‍ 10, 12 തീയതികളിലായിരുന്നു പരീക്ഷ.

ഫലം ഇങ്ങനെ അറിയാം

ഔദ്യോഗിക എസ്ബിഐ വെബ്സൈറ്റ് സന്ദര്‍ശിക്കുക: sbi.co.in

'Careers' വിഭാഗത്തിലേക്ക് പോകുക

'Current Openings' ക്ലിക്ക് ചെയ്യുക

'Recruitment of Junior Associates (Customer Support & Sales)' എന്ന ലിങ്ക് കണ്ടെത്തി തിരഞ്ഞെടുക്കുക.

'SBI Clerk Mains Result 2025' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ അല്ലെങ്കില്‍ റോള്‍ നമ്പര്‍ ജനനത്തീയതിയോടൊപ്പം നല്‍കുക

നിങ്ങളുടെ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുക.

യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ റോള്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു PDF ഫയലായും ഫലം ലഭ്യമാണ്. Ctrl+F ഫംഗ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ റോള്‍ നമ്പര്‍ വേഗത്തില്‍ തിരയാവുന്നതാണ്.

ഈ റിക്രൂട്ട്‌മെന്റ് വഴി 13,732 ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് നിയമനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒഴിവുകള്‍ താഴെ പറയുന്ന രീതിയില്‍ വിതരണം ചെയ്തിരിക്കുന്നു: ജനറല്‍ വിഭാഗത്തിന് 5,870, OBC ക്ക് 3,001, SC ക്ക് 2,118, ST ക്ക് 1,385, EWS വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1,361 എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com