
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് (Hero MotoCorp) ജൂലൈ ഒന്നിന് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനമായ വിഡ ഇസഡ് ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ, നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബജാജുമായും ടിവിഎസുമായി മത്സരിക്കാന്‍ ഒരുങ്ങിയാണ് കമ്പനി പുതിയ മോഡല്‍ ഇറക്കുന്നത്. ഇന്ത്യയില്‍ വിഡ വിഎക്‌സ്2 എന്ന പേരിലായിരിക്കും പുതിയ മോഡല്‍ വില്‍ക്കാന്‍ സാധ്യത. ഹീറോയുടെ നിലവിലെ വിഡ വി2 മോഡലിന്റെ വിലയായ 96,000ല്‍ താഴെയായിരിക്കും വില.
'ആദ്യ പകുതിയില്‍ താങ്ങാനാവുന്ന വിലയില്‍ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. മിക്കവാറും ജൂലൈയില്‍ തന്നെ. അത് ഞങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും വിപണി വിഹിതം നേടാനും സഹായിക്കും,'- ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. പുതിയ മോഡലുകള്‍ക്ക് 70,000ല്‍ താഴെയായിരിക്കും വില എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫിക്‌സഡ് ബാറ്ററി സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമായി, നീക്കം ചെയ്യാവുന്ന (റിമൂവബിള്‍) ബാറ്ററി സാങ്കേതികവിദ്യയാണ് ഈ സ്‌കൂട്ടറില്‍ ഉണ്ടാവുക.
2025 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വിഡ ഇസഡ് പ്രദര്‍ശിപ്പിച്ചിരുന്നു. 2.2kWh മുതല്‍ 4.4kWh വരെ ബാറ്ററി ശേഷിയെ പിന്തുണയ്ക്കുന്ന ഒരു മോഡുലാര്‍ പ്ലാറ്റ്ഫോമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ