
കൊച്ചി: കേരള ആസ്ഥാനമായുള്ള ഓഗ്‌സെന്‍സ് ലാബ് (augsenselab.com) എന്ന സ്റ്റാര്‍ട്ടപ്പ് 4.2 കോടി രൂപയുടെ മൂലധന ഫണ്ടിങ് കരസ്ഥമാക്കി. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനമാണിത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭാര്‍ഗവാസ്ത്ര എന്ന കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം വികസിപ്പിച്ച സോളാര്‍ ഗ്രൂപ്പിന് കീഴിലുള്ള എമ്യൂള്‍ ടെക് എന്ന കമ്പനിയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
ഡ്രോണുകളെയും മിസൈലുകളെയും എയര്‍ക്രാഫ്റ്റുകളെയും കണ്ടെത്താന്‍ സഹായിക്കുന്ന റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യയാണ് ഓഗ്‌സെന്‍സ് ലാബ് വികസിപ്പിച്ചിട്ടുള്ളത്. ഈ മേഖലയിലെ ഏറ്റവും പുതിയ ക്വാണ്ടം സാങ്കേതികവിദ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം സെന്‍സിങ് കമ്പനി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ഗവേഷണങ്ങള്‍ക്കായാണ് തുക വിനിയോഗിക്കുക. കണ്ണന്‍ കേശവപിള്ള, നവീന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പിള്ളി, സുധീര്‍ കൃഷ്ണന്‍കുട്ടിനായര്‍, ഹരി നടരാജന്‍, ജിനു സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് 2019ല്‍ തുടങ്ങിയ സംരംഭമാണ് ഓഗ്‌സെന്‍സ് ലാബ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ