

ബംഗളൂരു: കര്‍ണാടകയില്‍ ഐടി അടക്കം വിവിധ മേഖലകളിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ വീണ്ടും നീക്കവുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. സാധാരണ ജോലിസമയം പരമാവധി പത്ത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പടെ പരമാവധി 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സാധാരണ ജോലിസമയം ഒന്‍പത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ പത്ത് മണിക്കൂറുമാണ്. 1961ലെ കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് നീക്കം.
മൂന്ന് മാസത്തിനുള്ളില്‍ ഓവര്‍ടൈം പരിധി 50 ല്‍ നിന്ന് 144 മണിക്കൂറായി ഉയര്‍ത്താനും ആലോചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ആണ്. ബുധനാഴ്ച തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു.
സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ കഴിഞ്ഞവര്‍ഷം തൊഴില്‍വകുപ്പ് ശ്രമം നടത്തിയിരുന്നു. കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മര്‍ദത്തിന് വഴിപ്പെട്ടാണ് ഇതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെതിരേ കര്‍ണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഇറങ്ങിയിരുന്നു. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ നിയമഭേദഗതിയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുയായിരുന്നു. പുതിയ ഭേദഗതി പ്രകാരം നിലവില്‍ മൂന്ന് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാന്‍ വഴിയൊരുക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാര്‍ തൊഴില്‍രഹിതരാകും.
The Karnataka government's proposal to extend daily working hours to 12 in sectors like it sector faces strong opposition from trade unions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
