
മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം മൂന്ന് ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ടിസിഎസ് ആണ്.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2112 പോയിന്റ് ആണ് താഴ്ന്നത്. 2.80 ശതമാനം. നിഫ്റ്റിക്ക് ഉണ്ടായ ഇടിവ് 671 പോയിന്റ് ആണ്. ഫെബ്രുവരിയില്‍ ഇതുവരെ സെന്‍സെക്‌സ് 4302 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 1,09,211 കോടിയുടെ നഷ്ടമാണ് ടിസിഎസ് കഴിഞ്ഞയാഴ്ച നേരിട്ടത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ടിസിഎസിനെ മറികടന്നത്.
ഇന്‍ഫോസിസ് 52,697 കോടി, ഭാരതി എയര്‍ടെല്‍ 39,230 കോടി, റിലയന്‍സ് 38,025 കോടി, എസ്ബിഐ 29,718 കോടി, ഐസിഐസിഐ ബാങ്ക് 20,775 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. 30,258 കോടിയുടെ വര്‍ധനയോടെ 13,24,411 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സിന് 9,050 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 5,29,516 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക