ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ച് അക്കൗണ്ടിലേക്ക്; യുപിഐ ലൈറ്റില്‍ പുതിയ ഫീച്ചര്‍, അറിയാം ട്രാന്‍സ്ഫര്‍ ഔട്ട്?

യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള 'ട്രാന്‍സ്ഫര്‍ ഔട്ട്' ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)
NPCI introduces UPI Lite's 'Transfer Out' feature
യുപിഐ ലൈറ്റിൽ ട്രാൻസ്ഫർ ഔട്ട് ഫീച്ചർ പ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള 'ട്രാന്‍സ്ഫര്‍ ഔട്ട്' ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കി.

'എല്ലാ അംഗങ്ങളും 'ട്രാന്‍സ്ഫര്‍ ഔട്ട്' ഫീച്ചര്‍ നടപ്പിലാക്കണം. യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ, ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ പണം കൈമാറാന്‍ ഇത് അനുവദിക്കുന്നു,'- എന്‍പിസിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

എന്താണ്'ട്രാന്‍സ്ഫര്‍ ഔട്ട്' ?

ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് യുപിഐആ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ അവരുടെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് യഥാര്‍ത്ഥ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കഴിയും.ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഫണ്ടുകളില്‍ മെച്ചപ്പെട്ട നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു, അതേസമയം തടസ്സരഹിതമായ ചെറിയ പേയ്മെന്റുകള്‍ അനുവദിക്കുകയും ചെയ്യുന്നു.

യുപിഐ ലൈറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌കോഡ്, ബയോമെട്രിക് വെരിഫിക്കേഷന്‍ അല്ലെങ്കില്‍ പാറ്റേണ്‍ അധിഷ്ഠിത ലോക്ക് എന്നിവയിലൂടെയുള്ള ഓതന്റിക്കേഷന്‍ ആവശ്യമാണ്.

പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയുന്ന വാലറ്റ് സംവിധാനമാണ് 'യുപിഐ ലൈറ്റ്'. ഈ വാലറ്റിലേക്ക് ഇടുന്ന തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാന്‍ സൗകര്യമില്ല. യുപിഐ ലൈറ്റ് വാലറ്റ് ഡിസേബിള്‍ ചെയ്താല്‍ മാത്രമേ പണം നിലവില്‍ തിരിച്ചുപോകൂ. വാലറ്റ് ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ചെടുക്കാനുള്ള സംവിധാനമാണ് 'ട്രാന്‍സ്ഫര്‍ ഔട്ട്'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com