രണ്ട് മാസത്തെ മസ്‌കിന്റെ നഷ്ടം; 122 രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതല്‍
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞത് മസ്‌കിന് വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ന്റെ തുടക്കം മുതലാണ് ടെസ്ലയുടെ ഓഹരികള്‍ തകരാന്‍ തുടങ്ങിയത്. 2024 ഡിസംബറില്‍ ഓഹരി ഒന്നിന് 479.86 ഡോളര്‍ വിലയാണ് ഉണ്ടായിരുന്നത്. 2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ജനുവരി മുതല്‍ ടെസ്ലയുടെ ഓഹരികള്‍ പകുതിയോളം ഇടിഞ്ഞു.
മാര്‍ക്കറ്റ് വിദഗ്ദ്ധരുടെ വിലയിരുത്തലില്‍ മസ്‌കിന്റെ 145 ബില്യണ്‍ ഡോളര്‍ നഷ്ടം 122 രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതലാണെന്ന് പറയുന്നു. ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ബജറ്റിന്റെ ഇരട്ടിയും നാസയുടെ വാര്‍ഷിക ബജറ്റിന്റെ ആറ് മടങ്ങുമാണിത്. 319.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള മസ്‌ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്, രണ്ടാമത് 216 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും.
മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കുകളില്‍ നിന്നാണ്. കൂടാതെ കമ്പനി ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അസ്ഥിരമായ നിലയിലാണ്. വാഹന വില്‍പ്പനയും ലാഭവും കുറയുന്നത് നഷ്ടത്തിനുള്ള കാരണങ്ങളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക