
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ FZ-S Fi ഹൈബ്രിഡ് 2025 ഇന്ത്യയില്‍ പുറത്തിറക്കി. 1,44,800 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. FZ-S FI V4 ന്റെ അപ്‌ഡേറ്റഡ് പതിപ്പാണിത്. FZ-S Fi ഹൈബ്രിഡില്‍ എന്‍ജിനിലും ഡിസൈനിലുമാണ് മാറ്റം.
വിലയില്‍ FZ-S FI V4 ന്റെ ഡീലക്‌സ് വേരിയന്റിനേക്കാള്‍ 14,000 രൂപ കൂടുതലാണ് പുതിയ ബൈക്കിന്. ബാറ്ററി സഹായത്തോടെ ആക്‌സിലറേഷന്‍ നല്‍കുന്ന സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററോട് കൂടിയാണ് പുതിയ ബൈക്ക് വരുന്നത്. അതുകൊണ്ടാണ് ഹൈബ്രിഡ് എന്ന് വിളിക്കുന്നത്. ഹൈബ്രിഡ് വേരിയന്റായി വരുന്നത് കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡ് സംവിധാനം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് എളുപ്പമാക്കും. ഇന്ധനം ലാഭിക്കാന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ് സിസ്റ്റം ആണ് മറ്റൊരു പ്രത്യേകത. വാഹനം ഓടാത്തപ്പോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക്കായി ഓഫാക്കുകയും ദ്രുതഗതിയിലുള്ള ക്ലച്ച് ആക്ഷന്‍ ഉപയോഗിച്ച് വാഹനം എളുപ്പം സ്റ്റാര്‍ട്ടാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴി ഇന്ധനം ലാഭിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ FZ-S Fi ഹൈബ്രിഡില്‍ 4.2 ഇഞ്ച് കളര്‍ TFT സ്‌ക്രീനും Yകണക്റ്റ് ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും ഉണ്ട്. ഗൂഗിള്‍ മാപ്‌സുമായി ലിങ്ക് ചെയ്തിരിക്കുന്ന ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഉണ്ട്. ഇത് തത്സമയ ദിശകള്‍, നാവിഗേഷന്‍ സൂചിക, ഇന്റര്‍സെക്ഷന്‍ വിശദാംശങ്ങള്‍, റോഡ് നാമങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. റീപോസിഷന്‍ ചെയ്ത ഹാന്‍ഡില്‍ബാര്‍, സ്വിച്ച് ഗിയര്‍ ബട്ടണുകള്‍, ഇന്ധന ടാങ്ക് ക്യാപ്പ് തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ബൈക്ക് എത്തിയത്. റേസിംഗ് ബ്ലൂ, സിയാന്‍ മെറ്റാലിക് ബ്ലൂ എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ പുതിയ യമഹ FZ-S Fi ഹൈബ്രിഡ് ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക