രാജ്യത്ത് പത്തുവര്‍ഷം കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 10 ലക്ഷമാകും; ആളുകള്‍ ഐപിഒ വിപണിയിലേക്ക് ഒഴുകി എത്തും: നന്ദന്‍ നിലേക്കനി

രാജ്യത്ത് പത്തുവര്‍ഷം കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന്‍ നിലേക്കനി
India to have 1 mn start-ups by 2035: Nandan Nilekani
നന്ദന്‍ നിലേക്കനി ഫയൽ/എക്സ്പ്രസ്
Updated on

ബംഗളൂരു: രാജ്യത്ത് പത്തുവര്‍ഷം കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന്‍ നിലേക്കനി. നിലവില്‍ രാജ്യത്ത് ഒന്നരലക്ഷം സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ഉണ്ട്. വര്‍ഷംതോറും സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും നന്ദന്‍ നിലേക്കനി പറഞ്ഞു. ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന അര്‍കാം വാര്‍ഷിക സമ്മേളനം 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നന്ദന്‍ നിലേക്കനി.

നിരവധി പ്രമുഖ കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതോടെ, 2035 ആകുമ്പോഴേക്കും ഇന്ത്യ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഐപിഒ വിപണിയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ, മൂലധനം, സംരംഭകത്വം, ഔപചാരികവല്‍ക്കരണം എന്നിവ എട്ടു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നതിനുള്ള നാല് മികച്ച വഴികളാണെന്നും അദ്ദേഹം പറഞ്ഞു.

'സംരംഭകത്വം വളരെ ആകര്‍ഷകമാണ്. 2035 ആകുമ്പോഴേക്കും 10 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രതീക്ഷിക്കുന്നു. ഇന്ന്, നമുക്ക് 1,50,000 സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ട്, സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം വര്‍ഷംതോറും 20 ശതമാനം വീതം വളരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമ്പദ്വ്യവസ്ഥ 8 ശതമാനം വളരുമ്പോള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ 20 ശതമാനം വളരുകയും 2035 ആകുമ്പോഴേക്കും പത്തുലക്ഷം സ്റ്റാര്‍ട്ട് അപ്പുകളില്‍ എത്തുകയും ചെയ്യും. ഒരു ഐപിഒ വരുമ്പോഴെല്ലാം 100 സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടി ഉണ്ടാകും.മെട്രോകള്‍ക്ക് പുറത്താണ് കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വരുന്നത്'- നന്ദന്‍ നിലേക്കനി പറഞ്ഞു.

2035 ആകുമ്പോഴേക്കും ഇന്ത്യ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഐപിഒ വിപണിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇതിനകം തന്നെ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഉള്ള വിപണിയാണിത്. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂല്യം കുറവാണ്. വാസ്തവത്തില്‍, സംഭവിക്കുന്നത് ആളുകള്‍ തിരിച്ചുവരുന്നു എന്നതാണ്. സിംഗപ്പൂരിലോ യുഎസിലോ ഉള്ള കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാന്‍ കൂടുതല്‍ നികുതികള്‍ അടയ്ക്കുന്നു. ഘര്‍ വാപ്‌സി നടക്കുന്നു,'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com