വീണ്ടും ഉയര്‍ന്ന് രൂപ, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 74,000ന് മുകളില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വര്‍ധന
Rupee rises 8 paise to 87.14 against US dollar in early trade
രൂപ 8 പൈസയുടെ നേട്ടമാണ് കൈവരിച്ചത്പ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വര്‍ധന. എട്ടു പൈസയുടെ വര്‍ധനയോടെ 87.14 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉടലെടുത്ത അനിശ്ചിതത്വങ്ങളും അമേരിക്കന്‍ ഡോളര്‍ വീണ്ടും ശക്തിപ്രാപിച്ചതും അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ രൂപ രണ്ടുപൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

അതിനിടെ മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 74000ന് മുകളിലാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com