കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഐടി ഓഹരികള്‍, രൂപയും താഴോട്ട്

തുടര്‍ച്ചയായി രണ്ടു ദിവസം മുന്നറിയ ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്
Sensex tumbles 600 pts, Nifty below 24,850, dragged by IT, financials
കൂപ്പുകുത്തി ഓഹരി വിപണി (share market)പ്രതീകാത്മക ചിത്രം
Updated on

മുംബൈ: തുടര്‍ച്ചയായി രണ്ടു ദിവസം മുന്നറിയ ഓഹരി വിപണിയില്‍ (share market) ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24,850 പോയിന്റിലും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ ദൃശ്യമാകുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കമ്പനികളുടെ ലാഭനഷ്ട കണക്കുകള്‍ അനുകൂലമായാല്‍ വിപണിയില്‍ വലിയ തോതിലുള്ള മുന്നേറ്റം ദൃശ്യമാകുമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിഫ്റ്റി ബാങ്ക് 0.76 ശതമാനം, നിഫ്റ്റി ഐടി 0.86 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട സെക്ടറുകളില്‍ ഉണ്ടായ ഇടിവ്. ഓട്ടോ, എഫ്എംസിജി, എനര്‍ജി, ഇന്‍ഫ്രാ ഓഹരികളും നഷ്ടം നേരിട്ടു.

അതിനിടെ രൂപയുടെ മൂല്യവും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ഡോളറിനെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച രൂപ, ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 85.29ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ 35 പൈസയുടെ നേട്ടത്തോടെ 85.10 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 50 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com