ചപ്പാത്തി കഴിച്ച് മടുത്തോ? ബാക്കിവന്നത് കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം

ബാക്കിയാകുന്ന ചപ്പാത്തി ഉപയോ​ഗിച്ച് എളുപ്പത്തിൽ രുചികരമായ പല വിഭവങ്ങളും തയ്യാറാക്കാം.
leftover Chapathi
leftover ChapathiPinterest
Updated on: 
2 min read

വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചിലപ്പോൾ എണ്ണം കൂടിപ്പോകാറുണ്ട്. പ്രത്യേകിച്ച് രാത്രി കഴിക്കാൻ ഉണ്ടാക്കുന്ന ചപ്പാത്തി ബാക്കിവന്നാൽ, പിറ്റേന്ന് അതേ ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകണമെന്നില്ല. എന്നാൽ ബാക്കിയാകുന്ന ചപ്പാത്തി ഉപയോ​ഗിച്ച് എളുപ്പത്തിൽ രുചികരമായ പല വിഭവങ്ങളും തയ്യാറാക്കാം.

leftover Chapathi
എണ്ണ പേടിച്ച് പഴംപൊരിയും പരിപ്പുവടയും ഒഴിവാക്കേണ്ട, വറുത്ത ഭക്ഷണത്തിലെ അധിക എണ്ണ കുറയ്ക്കാൻ ഇങ്ങനെ പരീക്ഷിക്കാം

ചപ്പാത്തി ഉപ്പുമാവ്

ചേരുവകൾ:

  • 3 ചപ്പാത്തി

  • ഒരു സവാള

  • ഒരു പച്ചമുളക്

  • കറിവേപ്പില

  • അര ടീസ്പൂൺ കടുക്

  • കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി

  • ഉപ്പ്, എണ്ണ, മല്ലിയില ആവശ്യത്തിന്

leftover Chapathi
ദിവസവും പാചകം ചെയ്യാൻ മടിയാണോ? ഈ അഞ്ച് ചേരുവകൾ നേരത്തെ തയ്യാറാക്കി വയ്ക്കാം

തയ്യാറാക്കുന്ന വിധം:

ആദ്യം ചപ്പാത്തി ചെറിയ കഷ്ണങ്ങളായി മുറിച്ചുവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, പച്ചമുളക്, അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക. സവാള മൃദുവായിക്കഴിഞ്ഞാൽ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം ചപ്പാത്തി കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. രണ്ടുമൂന്ന് മിനിറ്റ് അടച്ചുവെച്ച് വേവിച്ചശേഷം ഇളമ്പാം. ഇഷ്ടമാണെങ്കിൽ അൽപം മല്ലിയില കൂടി വിതറാം.

ചപ്പാത്തി നൂഡിൽസ്

കുട്ടികൾക്ക് നൂഡിൽസ് ഇഷ്ടമാണെങ്കിൽ ബാക്കിവന്ന ചപ്പാത്തി ഉപയോഗിച്ച് വീട്ടിൽ തന്നെ വ്യത്യസ്തമായൊരു വിഭവം തയ്യാറാക്കാം.

ചേരുവകൾ:

  • 3 ചപ്പാത്തി

  • ഒരു സവാള

  • അരക്കപ്പ് കാരറ്റ്

  • അരക്കപ്പ് കാബേജ്

  • ഒരു ക്യാപ്‌സിക്കം

  • ഒരു ടീസ്പൂൺ സോയ സോസ്

  • അര ടീസ്പൂൺ കുരുമുളകുപൊടി

  • ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചപ്പാത്തി നീളത്തിൽ നേർത്ത നൂഡിൽസ് രൂപത്തിൽ അരിഞ്ഞെടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് സവാള, കാരറ്റ്, കാബേജ്, ക്യാപ്‌സിക്കം എന്നിവ ചേർത്ത് ചെറുതായി വഴറ്റാം. പച്ചക്കറികൾ അധികം വെന്തുപോകാതെ ശ്രദ്ധിക്കണം. ശേഷം സോയ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. അവസാനമായി ചപ്പാത്തി കഷ്ണങ്ങൾ കൂടി ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പാം.

ചപ്പാത്തി പിസ

പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഓവനില്ലെങ്കിലും ചപ്പാത്തി ഉപയോഗിച്ച് രുചികരമായ പിസ തയ്യാറാക്കാം.

ചേരുവകൾ:

  • 1 ചപ്പാത്തി

  • 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്

  • അരിഞ്ഞ സവാള

  • അരിഞ്ഞ ക്യാപ്‌സിക്കം

  • തക്കാളി

  • മധുരക്കിഴങ്ങ് ചോളം (സ്വീറ്റ് കോൺ)

  • ഗ്രേറ്റ് ചെയ്ത ചീസ്

  • ഒറിഗാനോ, ചില്ലി ഫ്ലേക്സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു ചപ്പാത്തിയുടെ മുകളിൽ ടൊമാറ്റോ സോസ് പുരട്ടുക. ഇതിന് മുകളിലായി അരിഞ്ഞ പച്ചക്കറികളും സ്വീറ്റ് കോണും നിരത്താം. ശേഷം ചീസ് വിതറുക. ഒരു പാനിൽ അൽപം വെണ്ണ പുരട്ടി ചപ്പാത്തി വെച്ച് അടച്ചുവച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ചീസ് ഉരുകുകയും ചപ്പാത്തിയുടെ അടിഭാഗം ചെറുതായി മൊരിയുകയും ചെയ്യുമ്പോൾ വാങ്ങാം.

ചപ്പാത്തി റോൾ

കുട്ടികളുടെ ടിഫിൻ ബോക്സിലും വൈകുന്നേരത്തെ ലഘുഭക്ഷണമായും നൽകാവുന്ന വിഭവമാണ് ചപ്പാത്തി റോൾ.

ചേരുവകൾ:

  • 2 ചപ്പാത്തി

  • ഒരു സവാള

  • ഒരു തക്കാളി

  • അരക്കപ്പ് പച്ചക്കറികൾ

  • പനീർ അല്ലെങ്കിൽ വേവിച്ച മുട്ട

  • മുളകുപൊടി, മഞ്ഞൾപ്പൊടി

  • ഉപ്പ്, എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും തക്കാളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറികളും പനീറും ചേർക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ചപ്പാത്തി ചെറുതായി ചൂടാക്കിയശേഷം തയ്യാറാക്കിയ മസാല നടുവിൽ വയ്ക്കുക. ഇരുവശവും മടക്കി റോൾ രൂപത്തിലാക്കാം. ഇഷ്ടമുണ്ടെങ്കിൽ അൽപം തക്കാളി സോസും ചേർക്കാം.

ചപ്പാത്തി ചിപ്സ്

വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ ക്രിസ്പിയായൊരു വിഭവം വേണമെങ്കിൽ ചപ്പാത്തി ചിപ്സ് പരീക്ഷിക്കാം.

ചേരുവകൾ:

  • 2 ചപ്പാത്തി

  • ഒരു ടീസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ്

  • അര ടീസ്പൂൺ മുളകുപൊടി

  • കാൽ ടീസ്പൂൺ കുരുമുളകുപൊടി

  • ചാറ്റ് മസാല, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചപ്പാത്തി ചെറിയ ത്രികോണ കഷ്ണങ്ങളായി മുറിക്കുക. ഇതിലേക്ക് എണ്ണയോ നെയ്യോ പുരട്ടി മുളകുപൊടി, കുരുമുളകുപൊടി, ചാറ്റ് മസാല, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം കുറഞ്ഞ തീയിൽ ഒരു പാനിൽ ഇട്ട് മൊരിച്ചെടുക്കാം. ഇടയ്ക്കിടെ മറിച്ചിടണം. നന്നായി ക്രിസ്പിയാകുമ്പോൾ വാങ്ങാം. ഓവനിലോ എയർ ഫ്രയറിലോ വേണമെങ്കിലും തയ്യാറാക്കാം.

leftover Chapathi
ഓറഞ്ചിന്റെ തൊലികൊണ്ട് മധുരമൂറുന്ന മിഠായി, കൃത്രിമ ചേരുവകളില്ലാതെ വീട്ടിൽ ഉണ്ടാക്കാം
leftover Chapathi
വീട്ടിൽ ചെമ്പരത്തിയുണ്ടോ? ഒരു ഹെർബൽ ടീ ഉണ്ടാക്കിയാലോ?
leftover Chapathi
'ചായയ്ക്ക് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്, ഹൃദ്രോ​ഗികൾക്ക് ഡബിള്‍ ടോണ്‍ഡ്'; പാൽ എങ്ങനെ തിരഞ്ഞെടുക്കാം
Summary

6 Easy Recipes You Can Make with Leftover Chapati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER