സാമ്പാറിന് വെള്ളം കൂടിയോ? ടെൻഷൻ വേണ്ട, ടിപ്സ് ഇതാ

അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അടുക്കളിയിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്.
Kerala style sambar
Kerala style sambarPinterest
Updated on: 
2 min read

സാമ്പാർ ആയാൽ കുറുകിയിരിക്കണം, എന്നാൽ ചില സാഹചര്യങ്ങളിൽ സാമ്പാറിന് വെള്ളം കൂടിപ്പോവുകയോ പ്രതീക്ഷിച്ച കട്ടി ലഭിക്കാതിരിക്കുകയോ ചെയ്യാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അടുക്കളിയിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്.

Kerala style sambar
അപ്പത്തിന്റെ മാവ് പുളിച്ചുപോയോ? പുളിപ്പ് കുറയ്ക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം

പരിപ്പ് വേവിച്ചു ചേർക്കാം

സാമ്പാറിൻ്റെ കട്ടിയും രുചിയും നിർണയിക്കുന്ന പ്രധാന ചേരുവയാണ് പരിപ്പ്. തുവരപ്പരിപ്പ് നന്നായി കഴുകിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. പരിപ്പ് ഉടഞ്ഞ് ഉടഞ്ഞ് മൃദുവാകുന്നതു വരെ വേവിക്കണം. ശേഷം നന്നായി ഉടച്ചുചേർക്കാം. ഇത് സാമ്പാറിന് സ്വാഭാവികമായ കട്ടി നൽകും.

തേങ്ങ അരച്ചുചേർക്കാം

സാമ്പാറിന് നല്ല കട്ടിയും രുചിയും ലഭിക്കാൻ തേങ്ങ ചേർക്കാവുന്നതാണ്. കുറച്ച് തേങ്ങ, ചെറിയ അളവിൽ ജീരകം, ഒന്നോ രണ്ടോ ചെറിയ ഉള്ളി എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇത് സാമ്പാറിൽ ചേർത്ത് കുറച്ചുനേരം തിളപ്പിക്കാം. പ്രത്യേകിച്ച് കേരള സ്റ്റൈൽ സാമ്പാറിന് ഈ രീതി നല്ലതാണ്.

Kerala style sambar
പുളിയില്ലാത്ത നല്ല കട്ടത്തൈര് വീട്ടിലുണ്ടാക്കാം, പാൽ ഉറയൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാമ്പാർ പൊടി ശരിയായ അളവിൽ ചേർക്കാം

സാമ്പാറിൻ്റെ രുചി നിർണയിക്കുന്നതിൽ സാമ്പാർ പൊടിക്ക് വലിയ പങ്കുണ്ട്. ആവശ്യത്തിലധികം പൊടി ചേർത്താൽ രുചി കൂടുന്നതിന് പകരം മസാലയുടെ തീവ്രത കൂടാം. അതുകൊണ്ട് പച്ചക്കറികളുടെ അളവിന് അനുസരിച്ച് സാമ്പാർ പൊടി ചേർക്കണം. പൊടി അല്പം എണ്ണയിൽ വഴറ്റിയ ശേഷം ചേർത്താൽ നല്ല മണവും രുചിയും ലഭിക്കും.

കുറച്ച് പച്ചക്കറികൾ ഉടച്ചുചേർക്കാം

സാമ്പാറിൽ ചേർക്കുന്ന പച്ചക്കറികളിൽ കുറച്ചെണ്ണം നന്നായി വേവിച്ച് ഉടച്ചുചേർക്കുന്നതും കട്ടി വർധിപ്പിക്കാൻ സഹായിക്കും. മത്തങ്ങ, ചേന, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ഇങ്ങനെ ഉടച്ചു ഉപയോഗിക്കാം. ഇവ സാമ്പാറിന് സ്വാഭാവികമായ കട്ടിയും നേരിയ മധുരവും നൽകും.

പുളി ആവശ്യത്തിന് മാത്രം

സാമ്പാറിന് പുളി ആവശ്യമാണ്. എന്നാൽ അമിതമായി പുളി ചേർത്താൽ മറ്റ് ചേരുവകളുടെ രുചി മങ്ങിപ്പോകും. അതുകൊണ്ട് പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത് ആവശ്യത്തിന് മാത്രം ചേർക്കുക. പുളിവെള്ളം ചേർത്തശേഷം സാമ്പാർ നന്നായി തിളപ്പിക്കണം.

അവസാനം കടുക് താളിക്കാം

സാമ്പാറിൻ്റെ രുചിയിൽ താളിപ്പിനും പ്രധാന പങ്കുണ്ട്. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റാം. ചെറിയ ഉള്ളി സ്വർണനിറമാകുമ്പോൾ സാമ്പാറിലേക്ക് ഒഴിക്കാം. ഇത് സാമ്പാറിൻ്റെ മണവും രുചിയും വർധിപ്പിക്കും.

തയ്യാറാക്കിയ ഉടൻ വിളമ്പരുത്

സാമ്പാർ തയ്യാറാക്കിയ ഉടൻ വിളമ്പുന്നതിനുപകരം അടുപ്പണച്ചശേഷം 10–15 മിനിറ്റ് മൂടിവയ്ക്കാം. ഈ സമയത്ത് മസാലകളുടെ രുചി പച്ചക്കറികളിലേക്കും പരിപ്പിലേക്കും നന്നായി ഇറങ്ങും. സാമ്പാർ കൂടുതൽ രുചികരമാകാനും ഇത് സഹായിക്കും.

സാമ്പാറിന് കട്ടി കൂടിയാൽ എന്തുചെയ്യണം?

സാമ്പാർ അമിതമായി കട്ടിയായാൽ കുറച്ച് ചൂടുവെള്ളം ചേർത്ത് ഇളക്കി വീണ്ടും തിളപ്പിച്ചാൽ മതി. അതേസമയം വെള്ളം കൂടുതലായി സാമ്പാർ നേർത്തുപോയാൽ കുറച്ചുനേരം മൂടിയില്ലാതെ തിളപ്പിക്കാം. അല്ലെങ്കിൽ അല്പം ഉടച്ചുവച്ച പരിപ്പ് ചേർക്കാം.

Kerala style sambar
എണ്ണ പേടിച്ച് പഴംപൊരിയും പരിപ്പുവടയും ഒഴിവാക്കേണ്ട, വറുത്ത ഭക്ഷണത്തിലെ അധിക എണ്ണ കുറയ്ക്കാൻ ഇങ്ങനെ പരീക്ഷിക്കാം
Kerala style sambar
ദിവസവും പാചകം ചെയ്യാൻ മടിയാണോ? ഈ അഞ്ച് ചേരുവകൾ നേരത്തെ തയ്യാറാക്കി വയ്ക്കാം
Kerala style sambar
മുട്ട പുഴുങ്ങാൻ അറിയാമെന്ന് കരുതല്ലേ! ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം
Summary

How to Make Sambar Thicker and Tastier: 7 Easy Kitchen Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER