മൊബൈൽ ആപ്പുകൾക്ക് ബൈ പറയാൻ സമയമായോ?

Google Photos launches new ai editing tool
പ്രതീകാത്മക ചിത്രംഫയൽ
Updated on
1 min read

നമ്മളെല്ലാവരും വല്ല സംശയവും വന്നാൽ ആദ്യം ചെയ്യുക ​ഗൂ​ഗിളിൽ സർച്ച് ചെയ്യുക എന്നതാണ്. ​ഗൂ​ഗിൾ ചെയ്യുക എന്ന വാക്ക് വന്നത് തന്നെ അങ്ങനെയാണ്.ഗൂഗിള്‍ ഒരു സെര്‍ച്ച് എന്‍ജിനാണ്. നമ്മള്‍ ചോദിച്ച വിവരത്തോട് ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്നു തിരഞ്ഞ് അതിന്റെ ലിങ്കുകള്‍ കാണിച്ചു തരികയാണ് ഗൂഗിള്‍ ചെയ്യുന്നത്.

എന്നാൽ എഐ വന്നതോടെ സ്ഥിതി മാറി.ഇനിയിപ്പോള്‍ ഗൂഗിളിനോട് ചോദിച്ച് അതില്‍നിന്നു നെല്ലും പതിരുമൊന്നും ചികയാന്‍ നില്‍ക്കേണ്ടിവരില്ല. നേരെ പെര്‍പ്ലെക്‌സിറ്റിയോടു ചോദിച്ചാല്‍ മതി. ഗൂഗിളിനെപ്പോലെ ഒരു സെര്‍ച്ച് എന്‍ജിന്‍ ആണ് പെര്‍പ്ലെക്‌സിറ്റി. സെര്‍ച്ച് എന്‍ജിന്‍ എന്നല്ല, ആന്‍സര്‍ എന്‍ജിന്‍ എന്നാണ് പെര്‍പ്ലെക്‌സിറ്റിയെ വിളിക്കുന്നത്. നമ്മള്‍ ചോദിക്കുന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരമാണ് പെര്‍പ്ലെക്‌സിറ്റി നല്‍കുന്നത്. ഗൂഗിളിനെപ്പോലെ ഒരുപാട് ഉത്തരങ്ങളില്‍നിന്ന് ശരിയായത് നമ്മള്‍ കണ്ടെത്തേണ്ടി വരില്ല.

Google Photos launches new ai editing tool
വിഡിയോയ്ക്കു നിയന്ത്രണം; പുതിയ പോളിസിയുമായി ഇൻസ്റ്റഗ്രാം

ഇന്റര്‍നെറ്റില്‍ ജോലി തേടാനും ജോലി നേടാനും ഇപ്പോള്‍ ഏറ്റവും മുന്നിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ലിങ്ക്ഡ് ഇന്‍. അതിനും ഒരു എഐ ബദല്‍ വരികയാണ്. ഐഐ മോഡലുകളില്‍ മുന്‍നിരയിലുള്ള ചാറ്റ് ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഓപ്പണ്‍ എഐ തന്നെയാണ്, എഐ ജോബ്‌സ് പ്ലാറ്റ്‌ഫോമുമായും രംഗത്തുവരുന്നത്.

Google Photos launches new ai editing tool
ഫാസ്ടാഗ് വാർഷിക പാസ് ; അറിയണം ഈ കാര്യങ്ങൾ

ഇപ്പോള്‍ നമ്മള്‍ നെറ്റിലെ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ ആപ്പുകളെയാണല്ലോ ആശ്രയിക്കുന്നത്. ഈ ആപ്പുകളില്‍ പലതിനും എഐ പതിപ്പുകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോട്ടിഫൈയുടെ എഐ ഡിജെ, സ്‌നാപ്ചാറ്റിന്റെ മൈ എഐ, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ഇങ്ങനെ ഒരുപാടെണ്ണം വരുന്നുണ്ട്. അതോടെ ഇപ്പോഴത്തെ ആപ്പുകളെല്ലാം മിക്കവാറും ആര്‍ക്കും വേണ്ടാതാവും. എന്നാലും ഒന്ന് ഓര്‍മ വേണം. എഐ ഒന്നിന്റെയും അവസാനവാക്കല്ല, അതു പറയുന്നതിനെ കണ്ണുമടച്ചു വിശ്വസിക്കുകയും അരുത്.

Summary

AI is replacing mobile apps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com