പിക്‌സല്‍ 10 സീരീസ് മുതല്‍ ഗാലക്‌സി എ17 വരെ; പരിചയപ്പെടാം ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന അഞ്ചു ഫോണുകള്‍

ഓരോ മാസവും നിരവധി പുതിയ മൊബൈല്‍ ഫോണുകളാണ് കമ്പനികള്‍ പുറത്തിറക്കുന്നത്
Vivo V60 five G phone
Vivo V60 five G phoneimage credit: vivo

ഓരോ മാസവും നിരവധി പുതിയ മൊബൈല്‍ ഫോണുകളാണ് കമ്പനികള്‍ പുറത്തിറക്കുന്നത്. ഓഗസ്റ്റില്‍ സാംസങ്, വിവോ പോലുള്ള ടോപ്പ് ബ്രാന്‍ഡുകള്‍ അവരുടെ പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റില്‍ പുറത്തിറക്കുന്ന അഞ്ചു പുതിയ മോഡലുകള്‍ പരിചയപ്പെടാം.

1. ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ്

Google Pixel 10 Series
Google Pixel 10 Seriesimage credit: google

ഇന്ത്യ ഉള്‍പ്പെടെ ആഗോളതലത്തില്‍ ഓഗസ്റ്റ് 20 ന് ഗൂഗിള്‍ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ഗൂഗിള്‍ പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, മടക്കാവുന്ന പിക്‌സല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നി നാല് മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എല്ലാ ഫോണുകളും ടിഎസ്എംസി നിര്‍മ്മിച്ച പുതിയ ടെന്‍സര്‍ ജി 5 ചിപ്സെറ്റ് ഉപയോഗിച്ച് ആണ് പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ പിക്‌സല്‍ 10 ല്‍ 6.3 ഇഞ്ച് OLED ഡിസ്‌പ്ലേയും 50MP മെയിന്‍ സെന്‍സര്‍, 13MP അള്‍ട്രാ-വൈഡ് ലെന്‍സ്, 10.8MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ടെലിഫോട്ടോ ലെന്‍സ് പിക്‌സല്‍ നിരയില്‍ ആദ്യമായിട്ടായിരിക്കും. പ്രോ, എക്‌സ്എല്‍ മോഡലുകള്‍ 16 ജിബി വരെ റാമും വലിയ ഡിസ്പ്ലേകളുമായി വന്നേക്കാം. മടക്കാവുന്ന പിക്സല്‍ 10 പ്രോ ഫോള്‍ഡില്‍ മുന്‍ ഫോള്‍ഡബിള്‍ മോഡലിനേക്കാള്‍ വലിയ 6.4 ഇഞ്ച് കവര്‍ സ്‌ക്രീനും വലിയ ബാറ്ററിയും ഉണ്ടായിരിക്കാം.

2. വിവോ വി60

Vivo V60 five G phone
Vivo V60 five G phoneimage credit: vivo

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വി60 ഫൈവ്ജി ഓഗസ്റ്റ് 12ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറാണ് ഫോണിന് കരുത്തു പകരുക. ട്രിപ്പിള്‍ റിയര്‍ കാമറകള്‍, 90ണ ചാര്‍ജിങ്ങുള്ള 6,500ാഅവ ബാറ്ററി, എഐ ടൂളുകളുള്ള ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത ഓപ്പറേഷന്‍ സിസ്റ്റം എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. വിവോ എക്സ്200 എഫ്ഇയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നവീകരിച്ച പ്രോസസര്‍, കാമറ സജ്ജീകരണം, സ്ലീക്ക് ഡിസൈന്‍ തുടങ്ങിയ മറ്റു ചില സവിശേഷതകളും ഫോണ്‍ അവകാശപ്പെടുന്നു.

ഇതില്‍ LPDDR5X റാമും UFS 2.2 സ്റ്റോറേജും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഗൂഗിള്‍ ജെമിനി ലൈവ്, അക ക്യാപ്ഷനുകള്‍, സ്മാര്‍ട്ട് കോള്‍ അസിസ്റ്റന്റ് തുടങ്ങിയ നൂതന എഐ ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു. സീസ് ഒപ്റ്റിക്സുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്ത ട്രിപ്പിള്‍ കാമറ സജ്ജീകരണമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 50MP സോണി IMX766 പ്രൈമറി സെന്‍സര്‍, 10x സൂമും OISഉം ഉള്ള 50MP ടെലിഫോട്ടോ ലെന്‍സ്, 8MP അള്‍ട്രാവൈഡ് ലെന്‍സ് എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്. മുന്‍വശത്ത്, ഉപയോക്താക്കള്‍ക്ക് 50MP സെല്‍ഫി കാമറ ലഭിക്കും. കുറഞ്ഞ വെളിച്ചത്തിലും മികച്ച പോര്‍ട്രെയ്റ്റുകള്‍ക്കായി വിവോയുടെ ഓറ ലൈറ്റ് സിസ്റ്റവും ഈ ഫോണിൽ ഉണ്ട്.

3. ഇന്‍ഫിനിക്‌സ് GT 30 5G+

Infinix GT 30 pro
Infinix GT 30 proimage credit: Infinix

ഇന്ത്യയിലെ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഫിനിക്സ് അടുത്ത തലമുറ ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ബ്രാന്‍ഡിന്റെ ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ നിരയില്‍ 'GT 30 5G+' എന്ന പേരിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. അടുത്തിടെ പുറത്തിറക്കിയ GT 30 പ്രോയെ പിന്തുടരുന്ന ഈ ഫോണ്‍, ഗെയിമര്‍ കേന്ദ്രീകൃത രൂപകല്‍പ്പനയിലും ഹാര്‍ഡ്വെയറിലുമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. സൈബര്‍ മെക്കയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇതിന്റെ രൂപകല്‍പ്പന. സൈബര്‍ മെക്ക 2.0 എല്‍ഇഡി ഡിസൈനിലാണ് പുതിയ ഫോണ്‍ ഒരുക്കിയിരിക്കുന്നത്.

വെളുത്ത എല്‍ഇഡി ലൈറ്റുകളുള്ള വ്യത്യസ്തമായ ബാക്ക് പാനല്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഫോണിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ടച്ച് സെന്‍സിറ്റീവ് ബട്ടണുകളായ ജിടി ഷോള്‍ഡര്‍ ട്രിഗറുകളാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഗെയിം കണ്‍ട്രോളിന് അനുസൃതമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. 144ഒ്വ റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7ശ പരിരക്ഷയും ഉള്ള 1.5ഗ അങഛഘഋഉ ഡിസ്പ്ലേയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസ്പ്ലേ 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യും. ഇത് ഗെയിമിങ്ങും ഔട്ട്ഡോര്‍ ഉപയോഗവും എളുപ്പമാക്കുന്നു.

16GB വരെ LPDDR5X റാമും 256GB സ്റ്റോറേജുമാണ് ഫോണിലുള്ളത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 15നെ അടിസ്ഥാനമാക്കി എക്സ്ഒഎസ് 15ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ഓള്‍ കോള്‍ അസിസ്റ്റ് അടക്കം നിരവധി എഐ ഫീച്ചറുകളും ഫോണിനുണ്ട്.

4. ഓപ്പോ കെ 13 ടര്‍ബോ സീരീസ്

Oppo K13 Turbo
Oppo K13 Turboimage credit: oppo

ഗെയിമിങ് കേന്ദ്രീകൃതമായ കെ13 ടര്‍ബോ സീരീസില്‍ രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ. ഇന്‍-ബില്‍റ്റ് ഫാന്‍ സാങ്കേതികവിദ്യയുമായി വരുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ മോഡലുകളാണിവ എന്ന് കമ്പനി അവകാശപ്പെടുന്നു. കെ13 ടര്‍ബോ, കെ13 ടര്‍ബോ പ്രോ എന്നി പേരുകളിലാണ് പുതിയ ഫോണുകള്‍.

ഓപ്പോ കെ13 ടര്‍ബോ പ്രോയുടെ അടിസ്ഥാന വേരിയന്റിന് 24,999 രൂപയാണ് വില. ടോപ് എന്‍ഡ് കെ13 ടര്‍ബോ പ്രോ ഫൈവ് ജിക്ക് 37999 രൂപ മുതലാണ് വില. ഡിസ്‌കൗണ്ട് കിഴിച്ച് 34,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഓഗസ്റ്റ് 15 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. ഓപ്പോ കെ13 ടര്‍ബോ പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8s Gen 4 പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. iQOO Neo 10 ല്‍ കണ്ട അതേ SoC 7,000 mm² VC കൂളിംഗ് ചേമ്പറും IPX9 വാട്ടര്‍ പ്രൊട്ടക്ഷനും ഫോണില്‍ ഉണ്ടാകും.80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ ഫോണിന് 7,000 mAh ബാറ്ററി ലഭിക്കും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOSല്‍ ഇത് പ്രവര്‍ത്തിക്കും. K13 Turbo Pro ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാന്‍ കഴിയും.

കൂടാതെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാകും. സില്‍വര്‍ നൈറ്റ്, പര്‍പ്പിള്‍ ഫാന്റം, മിഡ്‌നൈറ്റ് മാവെറിക്. കെ13 ടര്‍ബോ പ്രോയില്‍ 50MP പ്രൈമറി സെന്‍സറും 8MP ഡെപ്ത് സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 16MP ഷൂട്ടര്‍ ഉണ്ട്. മാത്രമല്ല, LPDDR5X റാമും UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് 120 Hz റിഫ്രഷ് റേറ്റും 1,600 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.8-ഇഞ്ച് 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേയും ഉണ്ടാകും.

5. സാംസങ് ഗാലക്‌സി എ17

Samsung Galaxy A17
Samsung Galaxy A17ഫയൽ

സാംസങ് അവരുടെ അടുത്ത ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ Galaxy A17 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, 4G, 5G വേരിയന്റുകള്‍ രണ്ടും ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. Samsung Galaxy A17 5G-യില്‍ 6.7 ഇഞ്ച് AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കും. ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, ഉപകരണത്തില്‍ 50MP പ്രൈമറി കാമറ, 5MP അള്‍ട്രാ-വൈഡ്, 2MP മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി 13MP സെല്‍ഫി കാമറയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച കാര്യക്ഷമതയ്ക്കും പ്രകടനത്തിനുമായി 5nm പ്രോസസ്സില്‍ നിര്‍മ്മിച്ച സാംസങ്ങിന്റെ സ്വന്തം Exynos 1330 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com