ഡൈനാമിക് ലൈറ്റ് നോട്ടിഫിക്കേഷന്‍ സിസ്റ്റം, വലിയ ബാറ്ററി; ഐക്യൂഒഒ ഇസഡ്11 ലൈറ്റ് ഫൈവ് ജി വിപണിയില്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ബജറ്റ് ഫോണ്‍ അവതരിപ്പിച്ചു
iQOO Z11 Lite 5G launched
iQOO Z11 Lite 5G launchedsource: iQOO
Edited By:
Updated on
1 min read

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ബജറ്റ് ഫോണ്‍ അവതരിപ്പിച്ചു. ബജറ്റ് ഫ്രണ്ട്‌ലി നിരക്കില്‍ ഫൈവ് ജി കണക്ടിവിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇസഡ്11 ലൈറ്റ് ഫൈവ് ജി എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. മുന്‍ഗാമിയായ ഇസഡ്10 ലൈറ്റിനെ അപേക്ഷിച്ച് പുതിയ ഡൈനാമിക് ലൈറ്റ് നോട്ടിഫിക്കേഷന്‍ സിസ്റ്റം, 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, വലിയ ബാറ്ററി എന്നിവയാണ് പുതിയ ഫോണിന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 16ല്‍ വരുന്ന ഫോണില്‍ നിരവധി എഐ ഫീച്ചറുകളുമുണ്ട്.

6.74 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി, 120 റിഫ്രഷ് റേറ്റ്, 1200 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉള്ള ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മീഡിയാടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. LPDDR4X RAM , UFS 2.2 storage എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 6500 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഫോണിന് 44ഡബ്ല്യൂ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ട്.

കാമറ വിഭാഗത്തില്‍ 50 മെഗാപിക്‌സല്‍ സോണി പ്രൈമറി കാമറയാണ് ഫോണിനുള്ളത്. ഫൈവ് മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ആണ് മറ്റൊരു ഫീച്ചര്‍. ഗൂഗിള്‍ ജെമിനി സപ്പോര്‍ട്ട് ആണ് പ്രധാന എഐ ഫീച്ചര്‍.

വില

4GB + 128GB വേരിയന്റ്: 19,499 രൂപ

6GB + 128GB വേരിയന്റ്: 21,499 രൂപ

6GB + 256GB s വേരിയന്റ്: 24,499 രൂപ

iQOO Z11 Lite 5G launched
ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം
iQOO Z11 Lite 5G launched
സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാം; അനാവശ്യ ആപ്പുകളില്ല, ലൈറ്റ് ഫ്‌ലിപ്പ് ഫോണിന്റെ ഫീച്ചറുകള്‍ അറിയാം
Summary

iQOO Z11 Lite 5G launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com