7200 എംഎഎച്ച് ബാറ്ററി, ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വിഡിയോ കാണാം; ഐക്യൂഒഒയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച വിപണിയില്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ വ്യാഴാഴ്ച പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും
iqoo Z10R
iqoo Z10RSOURCE: iqoo
Updated on
1 min read

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ വ്യാഴാഴ്ച പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. ഐക്യൂഒഒ ഇസഡ്11എക്‌സ് എന്ന പേരിലുള്ള ഫോണിന് 7200 എംഎഎച്ച് ബാറ്ററിയാണ് കരുത്തുപകരുക. പ്രിസ്മാറ്റിക് ഗ്രീന്‍, ടൈറ്റാന്‍ ബ്ലാക്ക് എന്നി നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുക.

മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റാണ് ഫോണിന് ഉണ്ടാവുക. ആറ് വര്‍ഷത്തെ ബാറ്ററി ലൈഫ് വാഗ്ദാനത്തോടെ 44W ഫാസ്റ്റ് ചാര്‍ജിങ്ങിനും റിവേഴ്സ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും 93 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും 15.4 മണിക്കൂര്‍ വരെ ഗെയിമിങ്ങും 18.7 മണിക്കൂര്‍ വരെ സോഷ്യല്‍ മീഡിയ ഉപയോഗവും സാധ്യമാക്കാന്‍ കഴിയുന്നതാണ് ഇതിന്റെ ബാറ്ററിയെന്ന് കമ്പനി അവകാശപ്പെടുന്നു.

iqoo Z10R
10,001 എംഎഎച്ച് ബാറ്ററി, 50 എംപി പിന്‍ കാമറ; റിയല്‍മി നാര്‍സോ പവര്‍ ഫൈവ് ജി വിപണിയില്‍

കാമറ വിഭാഗത്തില്‍ പിന്നില്‍ 50-മെഗാപിക്‌സല്‍ സോണി സെന്‍സര്‍ ഉണ്ട്. മുന്‍, പിന്‍ കാമറകള്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്നു. 8ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റും ഉള്ള UFS 3.1 സ്റ്റോറേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തെ OS അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ പാച്ച് പിന്തുണയോടെയുമാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഫോണിന്റെ ഔദ്യോഗിക വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വില 17,000 രൂപ മുതല്‍ 18,000 രൂപ വരെയാകാമെന്നാണ് വിലയിരുത്തല്‍.

iqoo Z10R
'പ്രൈവസി ഡിസ്പ്ലേ'; സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍, അറിയാം വിലയും ഫീച്ചറുകളും
Summary

iQOO Z11x 5G announced, India launch on March 12 with MediaTek chip and 7,200 mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com