

മുംബൈ: ഗെയിമിങ് കേന്ദ്രീകൃതമായ കെ13 ടര്‍ബോ സീരീസില്‍ രണ്ട് പുതിയ ഫോണുകള്‍ നാളെ (തിങ്കളാഴ്ച) പുറത്തിറക്കാന്‍ ഒരുങ്ങി ഓപ്പോ. ഇന്‍-ബില്‍റ്റ് ഫാന്‍ സാങ്കേതികവിദ്യയുമായി വരുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ മോഡലുകളാണിവ എന്ന് കമ്പനി അവകാശപ്പെടുന്നു. കെ13 ടര്‍ബോ, കെ13 ടര്‍ബോ പ്രോ എന്നി പേരുകളിലാണ് പുതിയ ഫോണുകള്‍.
ഓപ്പോ കെ13 ടര്‍ബോ പ്രോ ഫൈവ് ജി
ഓപ്പോ കെ13 ടര്‍ബോ പ്രോയുടെ അടിസ്ഥാന വേരിയന്റിന് ചൈനയില്‍ ഏകദേശം 24,000 രൂപയാണ് വില. ടോപ് എന്‍ഡ് വേരിയന്റിന് ഏകദേശം 32,500 രൂപ വരെ വിലയുണ്ട്. ഇന്ത്യയില്‍ K13 ടര്‍ബോയുടെ വില 35,000 മുതല്‍ 40,000 രൂപ വരെയാകാം. ഇത് Poco F7, OnePlus 13R എന്നിവയുമായി നേരിട്ട് മത്സരിച്ചേക്കും.
സ്‌പെസിഫിക്കേഷനുകള്‍:
ഓപ്പോ കെ13 ടര്‍ബോ പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8s Gen 4 പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. iQOO Neo 10 ല്‍ കണ്ട അതേ SoC 7,000 mm² VC കൂളിംഗ് ചേമ്പറും IPX9 വാട്ടര്‍ പ്രൊട്ടക്ഷനും ഫോണില്‍ ഉണ്ടാകും.80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ ഫോണിന് 7,000 mAh ബാറ്ററി ലഭിക്കും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOSല്‍ ഇത് പ്രവര്‍ത്തിക്കും.
K13 Turbo Pro ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങാന്‍ കഴിയും. കൂടാതെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാകും. സില്‍വര്‍ നൈറ്റ്, പര്‍പ്പിള്‍ ഫാന്റം, മിഡ്നൈറ്റ് മാവെറിക്. കെ13 ടര്‍ബോ പ്രോയില്‍ 50MP പ്രൈമറി സെന്‍സറും 8MP ഡെപ്ത് സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 16MP ഷൂട്ടര്‍ ഉണ്ട്. മാത്രമല്ല, LPDDR5X റാമും UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് 120 Hz റിഫ്രഷ് റേറ്റും 1,600 nits പീക്ക് ബ്രൈറ്റ്നസും ഉള്ള 6.8-ഇഞ്ച് 1.5K ഫ്‌ലാറ്റ് OLED ഡിസ്പ്ലേയും ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
