ഫോട്ടോ എടുക്കുന്നത് നിങ്ങള്‍ ആണെങ്കിലും ഗ്രൂപ്പ് ഫോട്ടോയില്‍ ഇടം നേടാം!, പുതിയ എഐ ഫീച്ചറുകള്‍; ദിവസങ്ങള്‍ക്കകം പിക്‌സല്‍ 10 എത്തും

പിക്‌സല്‍ 10 സീരീസ് ഫോണുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍
Google Pixel 10 Series
Google Pixel 10 Series image credit: google
Updated on
1 min read

മുംബൈ: പിക്‌സല്‍ 10 സീരീസ് ഫോണുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ .ഓഗസ്റ്റ് 20ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മേഡ് ബൈ ഗൂഗിള്‍ ഇവന്റില്‍ പുതിയ സീരീസിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പുതിയ സീരീസില്‍ നൂതനമായ എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഫോണില്‍ പ്രതീക്ഷിക്കുന്ന എഐ സവിശേഷതകള്‍

പിക്‌സല്‍ 10 സീരീസ് ലോഞ്ചിനായുള്ള ടീസറില്‍ രണ്ട് എഐ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 28 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ ചില ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടാണ് പുതിയ എഐ ഫീച്ചറുകള്‍ സംബന്ധിച്ച സൂചന നല്‍കിയത്. വളരെ ദൂരെ നില്‍ക്കുമ്പോഴും ക്ലോസായി നിന്ന് വളരെ വ്യക്തമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന സൂപ്പര്‍ റെസ് സൂം ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിക്‌സല്‍ 10 മോഡലുകളുടെ സൂം നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ ക്യാമറ കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയും എഐ ഫീച്ചറുകളും പ്രയോജനപ്പെടുത്തുമെന്ന് സൂചനയുണ്ട്.

''നിങ്ങളാണ് ഫോട്ടോ എടുക്കുന്നതെങ്കിലും ഗ്രൂപ്പ് ഫോട്ടോയില്‍ ഇടം നേടാന്‍ കഴിഞ്ഞാലോ?''- മുമ്പ് പ്രഖ്യാപിച്ച 'Add Me' ഫീച്ചറിനെ സൂചിപ്പിച്ച് കൊണ്ടാണ് മറ്റൊരു ചോദ്യം. ഇത് എഐ ഉപയോഗിച്ച് ഫോട്ടോഗ്രാഫറെ ഒരു ഗ്രൂപ്പ് ഫോട്ടോയിലേക്ക് സമര്‍ത്ഥമായി ചേര്‍ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ്. Pixel 10, Pixel 10 Pro, Pixel 10 Pro XL, ഒപ്പം ആദ്യമായി ഒരു ഫോള്‍ഡബിള്‍ ഫോണായ Pixel 10 Pro Fold എന്നിവയും അവതരിപ്പിച്ചേക്കാം. ഏറ്റവും പുതിയതും കൂടുതല്‍ കരുത്തുറ്റതുമായ Google Tensor G5 ചിപ്സെറ്റ് ഈ ഫോണുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് ഫോണിന്റെ പ്രകടനവും ബാറ്ററി ലൈഫും മെച്ചപ്പെടുത്താന്‍ സഹായിക്കും.

Google Pixel 10 Series
30,000 രൂപ വില, ഓറ ലൈറ്റിങ്, വരുന്നു വിവോയുടെ പുതിയ ഫോണ്‍; അറിയാം ടി4 പ്രോ ഫീച്ചറുകള്‍

പിക്‌സല്‍ ഫോണുകളുടെ പ്രധാന ആകര്‍ഷണം അതിന്റെ ക്യാമറയാണ്. ഈ സീരീസിലും അതിന് മാറ്റമുണ്ടാകില്ല. സ്റ്റാന്‍ഡേര്‍ഡ് പിക്‌സല്‍ 10ല്‍ പോലും ഇത്തവണ മൂന്ന് പിന്‍ ക്യാമറകള്‍ (triple camera setup) ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണ മോഡലിന്റെ ഫോട്ടോഗ്രഫി മികവ് വര്‍ദ്ധിപ്പിക്കും. പിക്‌സല്‍ 9 സീരീസിന്റേതുപോലുള്ള ഡിസൈന്‍ ശൈലി തന്നെയാകും പുതിയ ഫോണുകള്‍ക്കും. എന്നാല്‍, ഓരോ മോഡലിനും വ്യത്യസ്തമായ നിറങ്ങള്‍ അവതരിപ്പിക്കും.

Google Pixel 10 Series
കരുത്തുറ്റ 10,000mAh ബാറ്ററി, മീഡിയാടെക് ഡൈമെന്‍സിറ്റി 8500 ചിപ്‌സെറ്റ്; ഹോണറിന്റെ പുതിയ ഫോണ്‍ വരുന്നു
Summary

Pixel 10 5G: Google teases new AI features ahead of August 21 launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com