200 എംപി പ്രൈമറി കാമറ, 6,580 mAh; റെഡ്മി നോട്ട് 15 പ്രോ സീരീസ് ഉടന്‍ വിപണിയില്‍

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി
Redmi 15
Redmi 15 image credit : redmi
Updated on
1 min read

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. റെഡ്മി നോട്ട് 15 പ്രോ സീരീസില്‍ സ്റ്റാന്‍ഡേര്‍ഡ് നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നിവയാണ് അവതരിപ്പിക്കുക.

വലിയ ഡിസ്‌പ്ലേയും മികച്ച റിഫ്രഷ് റേറ്റുമായിരിക്കും ഫോണുകളില്‍ ഉണ്ടാവുക. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, രണ്ട് ഫോണുകളിലും 200MP പ്രൈമറി ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. റെഡ്മി നോട്ട് 15 പ്രോയും റെഡ്മി നോട്ട് 15 പ്രോ പ്ലസും ജനുവരി 27 ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്‌തേക്കാം.

മിഡ് സെഗ്മെന്റില്‍ റെഡ്മി നോട്ട് 15 പ്രോയും റെഡ്മി നോട്ട് 15 പ്രോ പ്ലസും ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെ വിലയില്‍ ലോഞ്ച് ചെയ്‌തേക്കാം. റെഡ്മി നോട്ട് 15 പ്രോ ഫൈവ്ജിയില്‍ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് ഫ്‌ലാറ്റ് AMOLED പാനല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക. 46W ടര്‍ബോ ചാര്‍ജിംഗിനൊപ്പം 6,580 mAh ബാറ്ററിയുമായി സ്മാര്‍ട്ട്ഫോണ്‍ അരങ്ങേറ്റം കുറിക്കും.ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫോണായിരിക്കും ഇത്.

Redmi 15
ഇന്ത്യയിലെ ആദ്യത്തെ 10,000mah ബാറ്ററി; റിയല്‍മി പി4 പവര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

റെഡ്മി നോട്ട് 15 പ്രോ പ്ലസ്

1.5 കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയുമായി റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഫൈവ് ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 4 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണിന് നാല് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

100W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6,500mAh ബാറ്ററിയുമായി ഈ ഫോണില്‍ വിപണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഫോണിന് 200MP പ്രൈമറി സെന്‍സറും 8MP അള്‍ട്രാ-വൈഡ് കാമറയും ലഭിച്ചേക്കാം. അതോടൊപ്പം, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഫ്രണ്ട് കാമറയും വാഗ്ദാനം ചെയ്‌തേക്കാം.

Redmi 15
50,000 രൂപയ്ക്ക് മുകളില്‍ വില, 6,200mAh ബാറ്ററി; വിവോ എക്‌സ്200ടി ലോഞ്ച് ഈ മാസം അവസാനം
Summary

Redmi Note 15 Pro and Redmi Note 15 Pro Plus launch date, price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com