കരുത്തുറ്റ 8,000mAh ബാറ്ററി, 34,990 രൂപ മുതല്‍ വില; റെഡ്മി നോട്ട് 17 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
 Redmi Note 15
Redmi Note 15 file
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോട്ട് 17 എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ തുടക്കത്തില്‍ 6 ജിബി റാമും 128ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാകും എത്തുക. ബ്ലൂ, ഡാര്‍ക്ക് നൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമായേക്കും.

റെഡ്മി നോട്ട് 17ല്‍ 120Hz റിഫ്രഷ് റേറ്റുള്ള 7 ഇഞ്ച് OLED ഡിസ്പ്ലേ ഉണ്ടാകുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണിന് 1,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് നല്‍കാന്‍ കഴിയും. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6s ജെന്‍ 4 (Snapdragon 6s Gen 4) ചിപ്സെറ്റിന്റെ കരുത്തിലാകും ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുക. 8,000mAh ബാറ്ററിയും ഇതിലുണ്ടാകാന്‍ സാധ്യതയുണ്ട്.

45W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും 22.5W റിവേഴ്സ് വയേര്‍ഡ് ചാര്‍ജിങ് പിന്തുണയും ഫോണിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫോട്ടോഗ്രാഫിക്കായി, പുനര്‍രൂപകല്‍പ്പന ചെയ്ത സ്‌ക്വയര്‍ കാമറ മോഡ്യൂളിനുള്ളില്‍ 50എംപി റിയര്‍ കാമറ റെഡ്മി നോട്ട് 17ല്‍ പ്രതീക്ഷിക്കുന്നുണ്ട്. സെല്‍ഫികള്‍ക്കായി 32എംപി ഫ്രണ്ട് കാമറയും ഉണ്ടാകാം.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസിലാകും ഈ ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. ഇന്ത്യയിലെ ലോഞ്ച് തീയതി ഷവോമി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉടന്‍ ഇന്ത്യയിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്ഫോണിന് ഏകദേശം 34,990 രൂപ മുതല്‍ വില ആരംഭിച്ചേക്കാം.

 Redmi Note 15
സ്മാര്‍ട്ട് ഫോണിനൊപ്പം കിട്ടുന്ന പിന്‍, സിം സ്ലോട്ട് തുറക്കാന്‍ മാത്രമുള്ളതല്ല, ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
 Redmi Note 15
പെട്ടെന്ന് ചൂടാവില്ല, 58 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ലോഞ്ച് ബുധനാഴ്ച
Summary

Redmi Note 17 India colour and storage variants tipped ahead of launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com