ഗാലക്‌സി എഐ ഫീച്ചറുകള്‍, 25,999 രൂപ മുതല്‍ വില; ഗാലക്‌സി എഫ്70 പ്രോ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു
Samsung Galaxy F70 Pro 5G launched
Samsung Galaxy F70 Pro 5G launchedsource: x
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എഫ്70 പ്രോ എന്ന പേരിലാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ഗാലക്‌സ് എഫ്70ഇ ഉള്‍പ്പെടുന്ന എഫ്70 ലൈനപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, വലിയ ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് പ്രോസസര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റോടു കൂടിയ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് സുരക്ഷയുണ്ട്. 50 എംപി പ്രൈമറി കാമറ, രണ്ട് എംപി മാക്രോ സെന്‍സര്‍, അഞ്ച് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കും വിഡിയോ കോളുമായി 12 എംപി ഫ്രണ്ട് കാമറയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. എട്ട് ജിബി LPDDR5x റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്. ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ ഉടന്‍ തന്നെ ലഭ്യമാകും. ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായ വണ്‍ യുഐ 8.5 സോഫ്റ്റ് വെയറിലാണ് ഇത് പ്രവര്‍ത്തിക്കുക. ആറു വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളും ആറു വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫോണിലെ 6000എംഎഎച്ച് ബാറ്ററി 45w വയര്‍ഡ് ഫാസ്റ്റിങ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. സര്‍ക്കിള്‍ ടു സെര്‍ച്ച്, ജെമിനി വോയ്‌സ് അസിസ്റ്റന്റ്, എഐ വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍, ഡയറക്ട് വോയ്‌സ് മെയില്‍, നൗ ബാര്‍ തുടങ്ങിയ ഗാലക്‌സി എഐ ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതകളാണ്. 25,999 രൂപ മുതല്‍ 34,999 രൂപ വരെയാണ് വില.

Samsung Galaxy F70 Pro 5G launched
കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50എംപി പ്രൈമറി കാമറ; റെഡ്മി നോട്ട് 17 ലോഞ്ച് ഓഗസ്റ്റ് ആറിന്
Samsung Galaxy F70 Pro 5G launched
അടിസ്ഥാന സ്‌റ്റോറേജ് 256 ജിബി, ജെമിനി അധിഷ്ഠിത എഐ ഫീച്ചറുകള്‍; പിക്‌സല്‍ 11 സീരീസ് ലോഞ്ച് ഓഗസ്റ്റ് 12ന്
Summary

Samsung Galaxy F70 Pro 5G launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com