ഐഫോണിനെ സ്ലിം ബ്യൂട്ടിയാക്കിയ ആപ്പിള്‍ ഡിസൈനര്‍; ഐഫോണ്‍ എയറിന്റെ പിന്നിലെ അബിദുര്‍ ചൗധരി ആരാണ്?

അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും മെലിഞ്ഞ ഐഫോണ്‍ ആണ് ഐഫോണ്‍ എയര്‍.
Abidur Chowdhury, iphone 17 series
Abidur Chowdhury, iphone 17 seriessource: X
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും മെലിഞ്ഞ ഐഫോണ്‍ ആണ് ഐഫോണ്‍ എയര്‍. മുന്‍ മോഡലുകളേക്കാള്‍ മൂന്നിലൊന്ന് കനം കുറഞ്ഞതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ പുതിയ മോഡല്‍. 256 ജിബി മോഡലിന് 1,19,900 രൂപയാണ് വില. ഇതിന്റെ രൂപകല്‍പ്പനയുടെ കേന്ദ്രബിന്ദു ലണ്ടനില്‍ ജനിച്ച ഡിസൈനര്‍ അബിദുര്‍ ചൗധരിയാണ്.

സെപ്റ്റംബര്‍ 9 ന് കുപെര്‍ട്ടിനോയില്‍ നടന്ന ലോഞ്ച് പരിപാടിയില്‍ സംസാരിച്ച അബിദുര്‍ ചൗധരി ഈ ഫോണിനെ 'നിങ്ങള്‍ വിശ്വസിക്കേണ്ട ഒരു വിരോധാഭാസം' എന്നാണ് വിശേഷിപ്പിച്ചത്. 'ഭാവിയുടെ ഒരു ഭാഗം പോലെ തോന്നിക്കുന്ന ഒരു ഐഫോണ്‍ നിര്‍മ്മിക്കാന്‍' ആപ്പിള്‍ ആഗ്രഹിച്ചിരുന്നുവെന്നും ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ അബിദുര്‍ ചൗധരി പറയുന്നു.

ഐഫോണ്‍ എയര്‍ മുന്‍ മോഡലുകളേക്കാള്‍ കനം കുറഞ്ഞതും ചെറുതുമാണ്. ടൈറ്റാനിയത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഒതുക്കമുള്ള രൂപം ഉണ്ടായിരുന്നിട്ടും പുതിയ ഒപ്റ്റിമൈസേഷന്‍ സോഫ്റ്റ്വെയര്‍ കാരണം ദിവസം മുഴുവന്‍ ബാറ്ററി ലൈഫും ഇത് വാഗ്ദാനം ചെയ്യുന്നു. ടെലിഫോട്ടോ ലെന്‍സും ഫോട്ടോഗ്രാഫിക്കായി എഐ പവര്‍ മെച്ചപ്പെടുത്തലുകളും ഉള്ള ഒരു കാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അബിദുര്‍ ചൗധരി ആരാണ്?

ഇംഗ്ലണ്ടിലെ ലണ്ടനില്‍ ജനിച്ചു വളര്‍ന്ന അബിദുര്‍ ചൗധരി ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡിസൈനറാണ്. ലൗബറോ സര്‍വകലാശാലയില്‍ നിന്നാണ് അബിദുര്‍ ചൗധരി ബിരുദം പൂര്‍ത്തിയാക്കിയത്. പ്രൊഡക്ട് ഡിസൈനിങ് ആന്റ് ടെക്‌നോളജിയില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടി. വിദ്യാര്‍ഥിയായിരുന്ന സമയത്ത് പ്രൊഡക്ട് ഡിസൈനിങ്ങിനുള്ള 3D ഹബ്‌സ് സ്റ്റുഡന്റ് ഗ്രാന്റ്, ജെയിംസ് ഡൈസണ്‍ ഫൗണ്ടേഷന്‍ ബര്‍സറി, ന്യൂ ഡിസൈനേഴ്സ് കെന്‍വുഡ് അപ്ലയന്‍സസ് അവാര്‍ഡ്, സെയ്മൂര്‍ പവല്‍ ഡിസൈന്‍ വീക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 'പ്ലഗ് ആന്‍ഡ് പ്ലേ' ഡിസൈനിന് 2016 ല്‍ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

Abidur Chowdhury, iphone 17 series
ട്രെന്‍ഡിനൊപ്പം പിടിച്ചാലോ? എന്താണ് 'നാനോ ബനാന', ആ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍, അറിയേണ്ടതെല്ലാം

യുകെയിലെ കേംബ്രിഡ്ജ് കണ്‍സള്‍ട്ടന്റ്‌സിലും കുര്‍വെന്റയിലും അദ്ദേഹം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ലണ്ടനിലെ ലെയര്‍ ഡിസൈനില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോലി ആരംഭിച്ചു. 2018 മുതല്‍ 2019 വരെ, അബിദുര്‍ ചൗധരി ഡിസൈന്‍ എന്ന സ്വന്തം കണ്‍സള്‍ട്ടന്‍സി നടത്തി. ഡിസൈന്‍ ഏജന്‍സികള്‍, നൂതന കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിച്ച് പ്രൊഡക്ടുകളും അവയുടെ ഡിസൈനിങ്ങിലുമാണ് കണ്‍സള്‍ട്ടന്‍സി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019 ജനുവരിയില്‍, കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ ആപ്പിളില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായാണ് ജോലി ആരംഭിക്കുന്നത്.

Abidur Chowdhury, iphone 17 series
പുതിയ സീരീസ് ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16 പ്രോ മാക്‌സിന് വമ്പന്‍ വിലക്കിഴിവ്; ഓഫറും വ്യത്യാസവും അറിയാം
Summary

Who is Abidur Chowdhury? Meet the Apple designer behind the slimmest iPhone yet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com