7000 എംഎഎച്ച് ബാറ്ററി, സെക്കന്‍ഡറി ഡിസ്‌പ്ലേ; ഷവോമി 18 പ്രോ ലോഞ്ച് ജനുവരിയില്‍, ഫീച്ചറുകള്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ മൊബൈല്‍ ഫോണ്‍ ആയ ഷവോമി 18 പ്രോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
Xiaomi 18 Pro series
Xiaomi 18 Pro seriessource: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ മൊബൈല്‍ ഫോണ്‍ ആയ ഷവോമി 18 പ്രോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക.

ഷവോമി 18 പ്രോയ്ക്ക് ഒന്നര ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്. ഇത് ജനുവരിയില്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6.4 ഇഞ്ച് 1.5കെ OLED 120hz സ്‌ക്രീന്‍ ആയിരിക്കും ഇതില്‍ ഉണ്ടാവുക. 2.66 ഇഞ്ച് OLED 120Hz സെക്കന്‍ഡറി ഡിസ്‌പ്ലേയും ഫോണില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 4 പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. 100w വയേര്‍ഡ്- 50w വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 7000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിന് കരുത്തുപകരുക. കാമറ വിഭാഗത്തില്‍ 200 എംപി ഒഐഎസ് പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 200 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും മുന്‍വശത്ത് 50 എംപി കാമറയും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

Xiaomi 18 Pro series
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ 50എംപി റിയര്‍ കാമറ യൂണിറ്റ്; റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച
Xiaomi 18 Pro series
കിടിലന്‍ കാമറ, കാത്തിരിപ്പിന് വിരാമം; വിവോ എക്‌സ്500 സീരീസ് ഈ മാസം വിപണിയില്‍
Summary

Xiaomi 18 Pro launch date and price in India tipped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER