'സമ്മർദം കൂടുതൽ പ്രൊഡക്ടീവാക്കും'; സ്ട്രെസിനോടും തോന്നാം ആസക്തി, ലക്ഷണങ്ങൾ

സമ്മർദത്തിലാകുമ്പോൾ കൂടുതൽ പ്രോഡക്ടീവാകുമെന്നും സജീവമാകുമെന്നുമാണ് ഇത്തരക്കാരുടെ ചിന്താ​ഗതി.
'സമ്മർദം കൂടുതൽ പ്രൊഡക്ടീവാക്കും'; സ്ട്രെസിനോടും തോന്നാം ആസക്തി, ലക്ഷണങ്ങൾ

സാധാരണ ജോലി പോലും മത്സര ബുദ്ധിയോടെ കാണുന്ന ചില മനുഷ്യരുണ്ട്. സമ്മർദമാണ് അവരെ എപ്പോഴും നയിക്കുന്നത്. സമ്മർദത്തിലാകുമ്പോൾ കൂടുതൽ പ്രോഡക്ടീവാകുമെന്നും സജീവമാകുമെന്നുമാണ് ഇത്തരക്കാരുടെ ചിന്താ​ഗതി. ലക്ഷ്യബോധവും ആവേശവും ഉണ്ടാകുന്നതിന് നിരന്തരം സമ്മർദത്തിലാകാനും അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇവർ ശ്രമിക്കും. ഇതിനെയാണ് സ്ട്രെസ് അഡിക്ഷൻ എന്ന് വിളിക്കുന്നത്. സ്ട്രെസ് അഡിക്ഷൻ ശരീരത്തിൽ നിരന്തരം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ ഉൽപാദിപ്പിക്കാനും. ഇത് ശരീരവീക്കം, നെഞ്ചെരിച്ചിൽ തുടങ്ങിയ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.

സെട്രെസ് അഡിക്ഷന്‍റെ 10 ലക്ഷണങ്ങൾ

1. 'ഉറങ്ങിയിട്ടും ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല'

stress addiction
എത്ര വിശ്രമിച്ചാലും ക്ഷീണം മാറാത്ത അവസ്ഥ

സ്ട്രെസ് അഡിക്ഷന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ക്ഷീണമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറാത്ത അവസ്ഥ. വിട്ടുമാറാത്ത സമ്മർദം ശരീരത്തിലെ ഊർജനില കുറയ്ക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദം എന്നിവയുടെ തോത് വീണ്ടും ഉയർത്തും.

2. '24 മണിക്കൂറും ജോലി'

working

ഒഴിവു സമയത്തും ജോലി സംബന്ധമായ ചിന്തകളിലും ഉത്തരവാദിത്തങ്ങളിലും മുഴുകിയിരിക്കുന്നത് സ്ട്രെസ് അഡിക്ഷന്‍റെ മറ്റൊരു ലക്ഷണമാണ്. വ്യക്തിപരമായ സമയങ്ങളിലും ജോലി സംബന്ധമായ അപ്ഡേറ്റുകൾക്കായി ഇടയ്ക്കിടെ ഫോണോ ഇമെയിലോ പരിശോധിക്കുക, മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധം ജോലിയോ ബാധ്യതകളോ ചിന്തകളെ കീഴടക്കുക എന്നിവയൊക്കെ സ്ട്രെസ് അഡിക്ഷന്‍റെ ലക്ഷണങ്ങളാണ്.

3. 'ഒന്നിനും സമയമില്ലന്നേ'

stress

വിശ്രമിക്കാൻ കിടന്നാനും കുറ്റബോധതം കാരണം എഴുന്നേല്‍ക്കും. വിശ്രമിക്കുന്നതും അവധിയെടുക്കുന്നതും ഇവർക്ക് അസ്വസ്ഥത തോന്നിയേക്കാം. എന്തെങ്കിലും ജോലി ചെയ്യുകയോ അല്ലെങ്കിൽ എന്തെങ്കിലും നേടുകയോ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുന്നു. ഈ കുറ്റബോധം അവരെ വിശ്രമസമയം ആസ്വദിക്കുന്നതിൽ നിന്ന് അകറ്റി നിർത്തും.

4. 'എന്തിനും ഏതിനും ദേഷ്യം'

mad

വിട്ടുമാറാത്ത സമ്മർദം വൈകാരിക ആരോ​ഗ്യത്തെയും ബാധിക്കുന്നു. ഓർമശക്തി, മാനസികാവസ്ഥ ഇടയ്ക്കിടെ മാറുക, ദേഷ്യം, അവസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. ചെറിയ പ്രശ്‌നങ്ങളിൽ പോലും പെട്ടെന്ന് നിരാശപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യുന്നു.

5. എപ്പോഴും ഉത്തരം 'യെസ്'

working

'നോ' പറയാൻ ഓപ്ഷൻ ഉണ്ടെങ്കിലും മറ്റുള്ളവരെ നിരാശപ്പെടുത്താനുള്ള ഭയം കാരണം അല്ലെങ്കിൽ പ്രീതിപ്പെടുത്താനുള്ള ആ​ഗ്രഹം മൂലം എല്ലാത്തിനോടും 'യെസ്' പറയുക. ഇത് സ്ട്രെസ് അഡിക്ഷന്‍റെ മറ്റൊരു ലക്ഷണമാണ്. ഒന്നിലധികം ഉത്തരവാദിത്തങ്ങളും പ്രതീക്ഷകളും ഒരേസമയം കൈകാര്യം ചെയ്യാൻ പാടുപെടുന്നതിനാൽ സ്വയം അമിതമായി പ്രവർത്തിക്കുന്നതിലേക്കും സമ്മർദം ഇരട്ടിയാകുന്നതിലേക്കും നയിക്കും.

6. 'ലാസ്റ്റ് ബസ്'

last minute

ജോലികൾ അവസാന നിമിഷത്തിൽ പൂർത്തിയാക്കുക അല്ലെങ്കിൽ കർശന സമയപരിധി പാലിക്കുക തുടങ്ങിയ നിരന്തര സമ്മർദത്തിൽ കീഴിൽ പ്രവർത്തിക്കുന്നത് സ്ട്രെസ് അഡിക്ഷന് കാരണമാകും. സ്ട്രെസ് അഡിക്ഷൻ കാരണമാണ് പലപ്പോഴും നീട്ടിവെക്കലും അവസാന നിമിഷത്തെ തിരക്കും ഉണ്ടാകുന്നത്. സമ്മർദത്തിൻ കീഴിൽ അവസാന നിമിഷം കാര്യങ്ങൾ ചെയ്യുന്നത് ഒരു പ്രചോദനമായാണ് ഇത്തരക്കാർ കാണുന്നത്.

7. 'ഉറക്കത്തിനിടെ ഞെട്ടി എഴുന്നേല്‍ക്കും'

sleeping disorder

സ്ട്രെസ് അഡിക്ഷന്‍ ഉള്ളവര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കത്തിനിടെ ‍ഞെട്ടിയെഴുന്നേല്‍ക്കുകയോ അല്ലെങ്കില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. ഉറക്കം കുറയുന്നത് സമ്മര്‍ദം കൂടാന്‍ കാണമാകുന്നു.

8. ബന്ധങ്ങളില്‍ പിരിമുറുക്കം

relation

വിട്ടുമാറാത്ത സമ്മർദം നിങ്ങളെ ചിലപ്പോൾ പ്രകോപിപ്പിക്കാനും പരുഷമാക്കാനും കാരണമാകുന്നു. ഇത് പെരുമാറ്റത്തിൽ പ്രതിഫലിക്കുകയും പ്രിയപ്പെട്ടവരുമായുള്ള ബന്ധം തകിടംമറിയുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താൻ നിങ്ങളെ ബുദ്ധിമുട്ടിക്കും.

9. ഉയര്‍ന്ന രക്തസമ്മര്‍ദം

ഉയര്‍ന്ന സമ്മര്‍ദം എല്ലായ്പ്പോഴും രക്തസമ്മര്‍ദം ഉയര്‍ത്താനും ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്. സ്ട്രെസ് ശരീരത്തിൻ്റെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണത്തെ സജീവമാക്കുന്നു. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നു.

10. ഞാന്‍ അത്ര പോര

comparing

മറ്റുള്ളവരുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുന്നത് സ്ട്രെസ് അഡിക്ഷന്‍റെ മറ്റൊരു ലക്ഷണമാണ്. ഈ സ്വഭാവം പലപ്പോഴും സമപ്രായക്കാർ, സഹപ്രവർത്തകർ, അല്ലെങ്കിൽ സാമൂഹിക പ്രതീക്ഷകൾ എന്നിവ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ തുടര്‍ന്നുള്ള സമ്മര്‍ദത്തില്‍ നിന്നാണ്. സ്വയം സംശയിക്കുന്നത് അല്ലെങ്കില്‍ നേട്ടങ്ങള്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉത്കണ്ഠ ഉണ്ടാക്കുകയും സമ്മര്‍ദം കൂട്ടുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com