കോവിഡിനെക്കാള്‍ 100 മടങ്ങ് അപകടം, മരണനിരക്ക് 50 ശതമാനം; ഭീതിപടർത്തി എച്ച്5എൻ1 വൈറസ്, മുന്നറിയിപ്പ്

ശരിയായ രീതിയിൽ സമീപിച്ചില്ലെങ്കിൽ എച്ച്5എൻ1 ഒരു ആ​ഗോള മഹാമാരിയാകുമെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു
bird flu
ഭീതിപടര്‍ത്തി പക്ഷിപ്പനി
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കയിലെ മിഷി​ഗണിലും ടെക്സാസിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് ആരോ​ഗ്യ വിദ​ഗ്ധർ. കോഴി ഫാമുകളിലെ തൊഴിലാളികളിൽ ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠനത്തിൽ പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ1വൈറസ് കോവിഡിനെക്കാൾ 100 മടങ്ങ് അപകടമാണെന്ന് ​ഗവേഷകർ പറയുന്നു. ശരിയായ രീതിയിൽ സമീപിച്ചില്ലെങ്കിൽ എച്ച്5എൻ1 ഒരു ആ​ഗോള മഹാമാരിയാകുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് മൃ​ഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് അതിവേ​ഗം പടരാനുള്ള സാധ്യതയുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികമാണ് എച്ച്5എൻ1വൈറസ് മരണനിരക്ക്. അതേസമയം, നിലവിലെ കോവിഡ് മരണനിരക്ക് 0.1 ശതമാനമാണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനം ആയിരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്ത് 887 എച്ച്5എന്‍1 കേസുകളിൽ 462 പേരും മരിച്ചതായാണ് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്.

പക്ഷിപ്പനി ബാധിതരിലെ ഉയർന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന്ഗവേഷകർ പറയുന്നു. മനുഷ്യൻ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തിൽ പകരാൻ സാധ്യതയുള്ള വൈറസാണ് എച്ച്5എൻ1 എന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു. മനുഷ്യനിലേക്ക് പടർന്നു തുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളിൽ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കിൽ എച്ച്5എൻ1 വൈറസ് ലോകത്താകമാനം പടർന്നുപിടിക്കാൻ അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

bird flu
കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും, നീർക്കെട്ടും, ഹൃദ്രോ​ഗവും കൂടും; പഠനം

വരാനിരിക്കുന്ന ഒരു വൈറസിനെ കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത്. നിലവിലുള്ളതും പക്ഷി-മൃഗാദികൾക്കിടയിൽ വലിയ തോതിൽ പടർന്നു കൊണ്ടിരിക്കുന്നതുമായ ഒരു വൈറസിനെക്കുറിച്ചാണ്. ലോകത്തെല്ലായിടത്തും പക്ഷിപ്പനിയുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ എച്ച്5എൻ1 വൈറസിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും അതിനെ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com