ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കുന്ന 5 ഘടകങ്ങള്‍

മനുഷ്യശരീരത്തിൽ ഏതാണ്ട് 50-ലധികം തരം ഹോർമോണുകൾ ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്
HORMONE

നിങ്ങളുടെ മുടി എത്ര വേഗത്തിൽ വളരുന്നു, ശരീരഭാരം എത്ര കൂടുന്നു അല്ലെങ്കിൽ കുറയുന്നു, നിങ്ങളുടെ ശരീരം പഞ്ചസാര എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ആർത്തവചക്രം എന്നു തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള ഹോര്‍മോണുകളാണ്. രക്തത്തിലൂടെ അവയവങ്ങള്‍, ചര്‍മം, കോശങ്ങള്‍ എന്നിവയോടെല്ലാം ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളാണ് ഹോര്‍മോണ്‍.

ശരീരത്തിലെ വിവിധ കോശങ്ങളും ഗ്രന്ഥികളുമാണ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യശരീരത്തിൽ ഏതാണ്ട് 50-ലധികം തരം ഹോർമോണുകൾ ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ പലതരം ആരോഗ്യ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കുന്ന സാധാരണ ഘടകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഡയറ്റിൽ കാർബ്- പ്രോട്ടീൻ കുറയുന്നത്

HORMONES

ഡയറ്റിൽ നിന്ന് കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ പ്രോട്ടീൻ അമിതമായി നിയന്ത്രിക്കുന്നത് ഹോർമോൺ ബാലന്‍സ് കുഴപ്പത്തിലാക്കും. പ്രോട്ടീൻ ആണ് ഹോർമോണുകളുടെ ബിൽഡിങ് ബ്ലോക്കുകൾ കൂടാതെ കാർബോഹൈഡ്രേറ്റുകൾ ഹോർമോൺ ഉൽപാദനത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.

2. ആന്‍റി-ഓക്സിഡന്‍റുകളുടെ അപര്യാപ്തതയും മോശം ഉദര ആരോ​ഗ്യവും

STOMACH PAIN

കുടലിന്റെ ആരോ​ഗ്യം മോശമാകുന്നത് ഹോർമോൺ ബാലൻസ് ഇല്ലാതാക്കും. കുടലിന്റെ ആരോ​ഗ്യം മോശമാകുക എന്നാൽ ഹോർമോൺ മെറ്റബോളിസത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയ കുറയുന്നു എന്നാണ് അർഥം. ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്ന ദോഷകരമായ തന്മാത്രകളോട് പോരാടാൻ ആന്റി-ഓക്സിഡന്റുകൾ കൂടിയേ തീരൂ.

3. വിട്ടുമാറാത്ത സമ്മര്‍ദം

MENTAL STRESS

വിട്ടുമാറാത്ത മാനസിക സമ്മര്‍ദം നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കാം. സമ്മര്‍ദം ഉറക്കമില്ലായ്മയിലേക്കും സ്ട്രെസ് ഹോര്‍മോണ്‍ പുറന്തള്ളുന്നതിലേക്കും നയിക്കുന്നു.

4. കെമിക്കലുകൾ

MEDCINE

ദിവസവും ഉപയോ​ഗിക്കുന്ന ചർമസംരക്ഷണ വസ്തുക്കൾ, പെർഫ്യൂം, പ്ലാസ്റ്റിക് വസ്തുക്കൾ, സ്റ്റിറോയിഡുകള്‍, ചില മരുന്നുകള്‍ തുടങ്ങിയവ നിങ്ങളുടെ ഹോർമോൺ ബാലൻസ് കുഴപ്പത്തിലാക്കാം.

5. നിർജലീകരണം

WATER

ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനും ഉല്‍പാദനത്തിനും പരമപ്രധാനമാണ് വെള്ളം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ ബാലൻസ് കുഴപ്പത്തിലാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com