ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ, അടുക്കളയിൽ നിന്ന് ഇന്നുതന്നെ ഒഴിവാക്കാം

സൺഫ്ലവർ ഓയിൽ, കടുകെണ്ണ പോലുള്ള എണ്ണകളുടെ ഉപയോഗം നമ്മുടെ അടുക്കളയിൽ വര്‍ധിച്ചു. ഇത്തരം എണ്ണകൾ ഓക്‌സിഡേക്ടീവ് സമ്മര്‍ദം ഉണ്ടാക്കാനും ശരീരവീക്കത്തിലേക്കും നയിക്കുന്നു.
heart attacks
heart attacksPinterest
Updated on
1 min read

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. പെട്ടെന്നുണ്ടാവുന്ന ഹൃദയാഘാതം ഒരുപക്ഷെ വർഷങ്ങളായുള്ള ആരോഗ്യ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണ്. അതിൽ പ്രധാനം അനാരോഗ്യകരമായ ഡയറ്റ് ആണ്. ഇത് ശരീരവീക്കത്തിലേക്കും രക്തക്കുഴലുകൾ തകരാറിലാക്കുകയും ചെയ്യും. ക്രമേണ ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

വിത്തെണ്ണകൾ

സൺഫ്ലവർ ഓയിൽ, കടുകെണ്ണ പോലുള്ള എണ്ണകളുടെ ഉപയോഗം നമ്മുടെ അടുക്കളയിൽ വര്‍ധിച്ചു. ഇത്തരം എണ്ണകൾ ഓക്‌സിഡേക്ടീവ് സമ്മര്‍ദം ഉണ്ടാക്കാനും ശരീരവീക്കത്തിലേക്കും നയിക്കുന്നു. ഇത് ക്രമേണ ഹൃദയാരോഗ്യത്തെ ബാധിക്കാം. ഇത്തരം എണ്ണകൾക്ക് പകരം നെയ്യ്, വെളിച്ചെണ്ണ, ബട്ടർ എന്നിവ ഉപയോഗിക്കുന്നതാണ് മികച്ചതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും

ഇവ രണ്ടിലും അടങ്ങിയ അള്‍ട്രാ-പ്രോസസ്ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ് ക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാൻ ഇടയാക്കും. ആവര്‍ത്തിച്ചുള്ള ഷുഗര്‍ സ്‌പൈക്ക് തീവ്രമായ വീക്കത്തിനും രക്തധമനികളെ തകരാറാലിക്കാനും കാരണമാകും. മാത്രമല്ല, ഇവ അവയവങ്ങളില്‍ കൊഴുപ്പായി അടിഞ്ഞുകൂടാനും കാരണമാകും. ഇത് ഹൃദയാരോഗ്യം മോശമാക്കാനും മെറ്റബോളിക് സങ്കീര്‍ണതകള്‍ വർധിക്കാനും കാരണമാകും.

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ ഉയര്‍ന്ന അളവില്‍ പ്രിസര്‍വേയ്റ്റീവുകളും ഉപ്പും കാര്‍ബ്‌സും അടങ്ങിയിട്ടുണ്ട്. ഇവ ഷുഗര്‍ സ്‌പൈക്ക് ഉണ്ടാക്കാം. ഇത് ധമനികളില്‍ വീക്കവും തകരാറുകളും ഉണ്ടാക്കാം. ഇവയും അടിവയറ്റില്‍ കൊഴുപ്പിന് കാരണമാകും.

heart attacks
ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

മധുരപാനീയങ്ങൾ

മധുരപാനീയങ്ങൾ, പ്രത്യേകിച്ച് വേനൽക്കാലത്ത് ആളുകൾ പതിവായി കുടിക്കാറുണ്ട്. എന്നാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു അതിവേഗം കൂട്ടാനും രക്തത്തിലെ നല്ല കൊളസ്ട്രോളിൻ്റെ അളവു കുറയ്ക്കാനും കാരണമാകും. ഇത് ഹൃദയാരോഗ്യത്തെ മോശമാക്കാനും കാരണമാകുന്നു.

heart attacks
എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ കാരണം ഈ ശീലങ്ങളാകാം

ശുദ്ധീകരിച്ച ധാന്യങ്ങള്‍

പാസ്ത, ന്യൂഡില്‍സ്, ബ്രെഡ് പോലുള്ള വിഭവങ്ങൾ ജനപ്രിയമാണെങ്കിലും അവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ കാണാതെ പോകരുത്. ഇതിൽ പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മെറ്റബോളിക് ആരോഗ്യത്തെ തകരാറിലാക്കും. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ശരീരവീക്കം വര്‍ധിക്കുന്നതിനും കാരണമാകാം. ഇവ രണ്ടും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്.

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റിൽ ഉയര്‍ന്ന അളവില്‍ നൈട്രേറ്റുകളും ഉപ്പും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദത്തിനും ഹൃദയാരോഗ്യം മോശമാകുന്നതിലേക്കും നയിക്കാം.

Summary

5 food mistakes that are silently increasing your heart attack risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com