

കടുത്ത വേനൽ കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ പ്രയാസപ്പെടുകയാണ് ആളുകൾ. എന്നാൽ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇവയെല്ലാം ഒരു പരിധിക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടില്ല എന്നു മാത്രമല്ല ആരോഗ്യത്തിന് അത്ര ഗുണകരവുമല്ല. ശരീരത്തിൽ ജലാംശം നിലനിര്‍ത്തുക മാത്രമാണ് ചൂടിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗം. അതിനായി ധാരാളം വെള്ളം കുടിക്കണം.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ ചൂടുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. വേനൽ കാലത്ത് പാലിക്കേണ്ട ചില ഭക്ഷണ നിയമങ്ങളുണ്ട്.
വേനൽ എന്ന് കേട്ടാൽ തന്നെ ആദ്യം പട്ടികയിൽ ഇടംപിടിക്കുക ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങളായിരിക്കും. എന്നാൽ ഫ്രോസൺ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും കുടിക്കുമ്പോൾ അതിനെ നിങ്ങളുടെ ശരീരം ചൂടാക്കും. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ ശരീരത്തിന് കൂളിങ് ഇഫക്ട് തരില്ല.
വേനൽക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൽപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ളവ നിങ്ങളുടെ ശരീരത്തിലെ ചൂടു കുറയ്‌ക്കും. അതിനൊപ്പം തണ്ണിമത്തൻ, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം.
വേനൽക്കാലത്ത് ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാൽ ഭക്ഷണം ഫ്രഷ് ആയി കഴിക്കാന്‍ ശ്രദ്ധിക്കണം.
വേനൽക്കാലത്ത് വിപണി പിടിക്കുന്ന എനർജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ദോഷമാണ്. പകരം കരിക്ക്, സംഭാരം, ബാര്‍ലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ കുടിക്കാം
വേനൽക്കാലത്ത് എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates