ആമാശയ കാന്‍സര്‍ സാധ്യത കൂട്ടും; ഈ ശീലങ്ങളോട് 'നോ' പറയാം

ആമാശ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ചില ശീലങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം
stomach cancer

ലോകത്തെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ കാന്‍സര്‍ ആണ് ആമാശയ കാന്‍സര്‍. ആമാശയ കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് രോഗനിര്‍ണയം നടത്തുന്നത്. ഇതാണ് രോഗത്തെ ഏറ്റവും അപകടകാരിയാക്കുന്നത്. ആമാശ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ചില ശീലങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

1. പുകവലി, മദ്യപാനം

smoking

വിട്ടുമാറാത്ത സമ്മര്‍ദം ശരീരവീക്കത്തിലേക്ക് നയിക്കുന്നു. ഇത് ആമാശയ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദം പുകവലി, മദ്യപാനം, അമിത ഭക്ഷണം കഴിപ്പ് എന്നിവയിലേക്ക് നയിക്കുന്നു. ഈ മൂന്ന് ഘടകങ്ങളും ആമാശയ അര്‍ബുദത്തിനുള്ള അപകടസാധ്യത വളരെ അധികം വര്‍ധിപ്പിക്കും. വ്യായാമം, മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ മാനസിക സമ്മര്‍ദം നിയന്ത്രിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുന്നു.

2. ഭക്ഷണക്രമം

red meat

ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം ആമാശയ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, റെഡ് മീറ്റ് തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് അപകടമാണ്. പകരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ സമീകൃതാഹാരത്തിന് ഊന്നല്‍ നല്‍കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കും.

3. ഉപ്പ്

PICKLE

അമിതമായ ഉപ്പിന്‍റെ ഉപഭോഗം രക്തത്തില്‍ സോഡിയത്തിന്‍റെ അളവു കൂട്ടും. ഇത് ശരീരവീക്കത്തിനും അതിലൂടെ കോശങ്ങളുടെ തകരാറിലേക്കും നയിക്കും. ഇത് അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ഉണക്കിയ മീന്‍ തുടങ്ങിയവയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

4. വ്യായാമം

exercise helps sleep

അലസമായ ജീവിതശൈലി ആമാശയ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി സമയം നീക്കി വെക്കണം. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

5. എന്താണ് ആമാശയ കാന്‍സര്‍

ആമാശയത്തിനുള്ളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് അര്‍ബുദമായി പരിണമിക്കുന്നത്. സാധാരണയായി മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയത്തിന് അകത്തെ പാളിയിൽ നിന്നാണ് ആരംഭിക്കുന്നത്. ക്രമേണ ആമാശയത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പകരുന്നു. ആമാശയ കാന്‍സറിന് പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നതാണ് പ്രധാന വെല്ലുവിളി.

6. ലക്ഷണങ്ങള്‍

weakness
  • ഭക്ഷണത്തിന് ശേഷമുള്ള നെഞ്ചെരിച്ചില്‍

  • ദഹനക്കേട്, വായുകയറ്റം

  • വിശപ്പില്ലായ്മ, തലകറക്കം, ക്ഷീണം

  • വിട്ടുമാറാത്ത വയറുവേദന

  • ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

  • ഓക്കാനം, ഛര്‍ദ്ദി

  • മലത്തിലെ രക്തം കറുപ്പ്, ടാറി മലം (മെലീന) ആയി കാണപ്പെടുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com