

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും, ജോലിയും തിരക്കിനുമിടയിലുള്ള ഓട്ടപായ്ച്ചലിൽ ഒരു ഇടവേളയൊക്കെ ആഢംബരമായി തോന്നാം. എന്നാൽ ഇടവേളയില്ലാതെയുള്ള ജോലിയല്ലെങ്കിലും തിരക്ക് നിങ്ങളുടെ ശരീരത്തിനെയും മസ്തിഷകത്തെയും സമ്മർദത്തിലാക്കും. എന്നാൽ ജോലിയിൽ നിന്ന് ശ്രദ്ധ പോകാതെ തന്നെ ഇടവേളയെടുക്കാൻ നിങ്ങളെ മൈക്രോബ്രേക്കുകൾ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മാറ്റത്തോട് പ്രതികരിക്കാൻ നമ്മുടെ തലച്ചോറുകൾ തയ്യാറാണ്. എന്നാൽ ഇടവേളയില്ലാതെ ഒരൊറ്റ ജോലിയിൽ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രകടനമികവിനെ ബാധിക്കുന്നു. തിരക്കേറിയ ദിവസങ്ങളിൽ ഹ്രസ്വവും എന്നാൽ ഫലപ്രദവുമായ ഒരു പരിഹാരമാണ് മൈക്രോബ്രേക്ക്. ഇത് മാനസികമായി നിങ്ങളെ പുനഃസജ്ജമാക്കുന്നു. കൂടാതെ സമ്മർദം കുറയ്ക്കുകയും വൈജ്ഞാനിക പ്രകടനവും സർഗ്ഗാത്മകതയും വർധിപ്പിക്കുകയും ചെയ്യുന്നു.
എന്താണ് മൈക്രോബ്രേക്കുകൾ
നമ്മുടെ ശ്രദ്ധയെ തിരിച്ചു വിടാത്ത വിധം 30 സെക്കൻഡ് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ഹ്രസ്വവും ശ്രദ്ധാപൂർവവുമായ ഇടവേളകളാണ് മൈക്രോബ്രേക്കുകൾ. ഇത് ജോലിയോടുള്ള മടപ്പും ശാരീരിക സമ്മർദവും തടയുന്നു. മികച്ച ചിന്താശേഷിക്കും സർഗ്ഗാത്മകതയ്ക്കും വഴിയൊരുക്കുന്നു. ജോലിക്കിടെ സഹപ്രവർത്തകനുമായി പെട്ടെന്ന് സംസാരിക്കുക, ഇരിത്തം ശരിയാക്കുക, പുറത്തേക്ക് ഒരു ചെറിയ നടത്തം എന്നിവയെല്ലാം മൈക്രോബ്രേക്ക് ആണ്.
മൈക്രോബ്രേക്ക്; 5 വഴികൾ
ഒരു ഇടവേള എടുക്കുക
സമ്മർദ്ദം വർധിക്കുമ്പോൾ, നമ്മുടെ ശരീരം ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ആ സമയം ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ ഉൽപാദനം വർധിക്കുന്നു.
4-4-4 നിയമം : മൂക്കിലൂടെ നാല് സെക്കൻഡ് നിശബ്ദമായി ശ്വസിക്കുക, ഏഴ് സെക്കൻഡ് നേരം പിടിക്കുക, എട്ട് സെക്കൻഡ് നേരം വായിലൂടെ സൗമ്യമായി ശ്വസിക്കുക. ഇതാണ് 4-4-4 ശ്വസന നിയമം. ഇത് നാഡീവ്യവസ്ഥയെ തൽക്ഷണം ശാന്തമാക്കുകയും പിരിമുറുക്കം കുറയ്ക്കുകയും ശ്രദ്ധ വർധിപ്പിക്കുകയും ചെയ്യുന്നു.
റീചാർജ് ചെയ്യാൻ ശരീരം അനക്കാം
ദീർഘ നേരം ഇരിക്കുന്നത് മാനസികമായി മടുപ്പുണ്ടാക്കും. ഇത് തീരുമാനമെടുക്കാനുള്ള നമ്മുടെ കഴിവിനെ ബാധിക്കുന്നു. ചെറിയ രീതിയിലുള്ള ചലനങ്ങൾ ഇത് മറികടക്കാൻ സഹായിക്കും. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുന്നതും, ചെറുതായി നടക്കുന്നതും, വെള്ളം കുടിക്കുന്നതുമൊക്കെ ഇതിന് സഹായിക്കും.
സെൻസറി റീസെറ്റ്
മാനസികമായി പെട്ടെന്ന് ചാർജ് ആകാൻ ഇന്ദ്രിയങ്ങളെ സജീവമാക്കുക. സുഗന്ധം ആസ്വദിക്കുക, ശബ്ദങ്ങൾ ആസ്വദിക്കുക പോലുള്ള ഇതിന് സഹായിക്കും.ഇത് നിങ്ങളുടെ മാനസിക വ്യക്തതയെ പുനരുജ്ജീവിപ്പിക്കുകയും സർഗ്ഗാത്മകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സ്ക്രീനിൽ നിന്ന് ബ്രേക്ക്
സ്ക്രീൻ ഉപയോഗിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂറിലും കണ്ണുകൾ സ്ക്രീനിൽ നിന്ന് പ്രകൃതിയിലേക്ക് നോട്ടം മാറ്റണം. ചെടികളിലേക്കോ, ആകാശത്തോക്കോ നോട്ടം മാറ്റുന്നത് കണ്ണിന്റെ ആയാസം ലഘൂകരിക്കുകയും മനസ്സിന് ഉന്മേഷദായകമായ ഒരു പുനഃസജ്ജീകരണം നൽകുകയും ചെയ്യുന്നു.
സങ്കൽപ്പിക്കുക
പ്രിയപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന സന്തോഷകരമായ നിമിഷത്തെ കുറിച്ച് ആലോചിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്നത് മാനസികമായി തോന്നുന്ന മടുപ്പ് അവസാനിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates