പ്രോട്ടീൻ കൂടിയാൽ പണി കിട്ടുന്നത് വൃക്കകൾക്ക്; ഡയറ്റ് ചെയ്യുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

പേശികൾക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ പ്രധാനമാണ്.
Egg and avocado toast
Protein Rich DietPexels

മിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് ആരോ​ഗ്യബോധത്തിന്റെ കാര്യവും. ആവശ്യത്തിനും അനാവശ്യത്തിനും ആരോ​ഗ്യത്തെ കുറിച്ചുള്ള ആശങ്ക അബദ്ധങ്ങളിൽ ചെന്നു ചാടാൻ കാരണമാകും. അതിലൊന്നാണ് പ്രോട്ടീൻ, പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകമാണ്. പേശികൾക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ പ്രധാനമാണ്. എന്നാൽ പരിധികഴിഞ്ഞാൽ പ്രോട്ടീനും പണി തരും, പ്രത്യേകിച്ച് വൃക്കകൾക്ക്.

വൃക്കകൾ ശരീരത്തിന്റെ സ്വാഭാവിക ഫിൽട്ടർ സംവിധാനമാണ്, പ്രോട്ടീൻ മെറ്റബോളിസം ന‌ടക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ ഇല്ലാതാക്കുക എന്നതാണ് അവയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലികളിൽ ഒന്ന്. എന്നാൽ അമിതമായി പ്രോട്ടീൻ കഴിക്കുമ്പോൾ, അത് വൃക്ക തകരാറിന് കാരണമാകും, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദം, പ്രമേഹം അല്ലെങ്കിൽ രോഗനിർണയം ചെയ്യാത്ത വൃക്കരോഗം പോലുള്ള അപകട ഘടകങ്ങൾ ഉള്ളവരിൽ.

വൃക്കകളുടെ ആരോ​ഗ്യത്തിനായി ഒഴിവാക്കാം ഈ 5 പ്രോട്ടീൻ അബദ്ധങ്ങൾ

1. മൃഗ പ്രോട്ടീനുകൾ (റെഡ് മീറ്റ്, സംസ്കരിച്ച മാംസം)

red meat frying
റെഡ് മീറ്റ്pexels

മൃഗ പ്രോട്ടീൻ, പ്രത്യേകിച്ച് ചുവന്ന മാംസവും സംസ്കരിച്ച മാംസവും വലിയ അളവിൽ കഴിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കും. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വൃക്കയുടെ ഫിൽട്ടറിങ് യൂണിറ്റുകൾക്കുള്ളിലെ (ഗ്ലോമെറുലി) സമ്മർദം വർധിപ്പിക്കുന്നു. ഇത് ഹൈപ്പർഫിൽട്രേഷന് കാരണമാകും. മറ്റുള്ളവരെ അപേക്ഷിച്ച് റെഡ് മീറ്റും സംസ്കരിച്ച മാംസവും സ്ഥിരമായി കഴിക്കുന്നവരിൽ വിട്ടുമാറാത്ത വൃക്കരോ​ഗം (സികെഡി) വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

2. പ്രോട്ടീൻ ഷേക്കും പൗഡറും

drinking protein shakes
പ്രോട്ടീൻ ഷേക്കും പൗഡറുംpexels

പല ഫിറ്റ്നസ് ട്രെൻഡുകളും പ്രോട്ടീൻ പൗഡറുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമായിരിക്കണമെന്നില്ല. മിക്ക പ്രോട്ടീൻ പൗഡറുകളും എഫ്ഡിഎ നിയന്ത്രണമില്ലാത്തവയാണ്, കൂടാതെ ഇവയിൽ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ടാവും ഇത് വൃക്കകൾക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ചില പ്രോട്ടീൻ പൗഡറുകളിൽ കൂടിയ അളവിൽ ലെഡ്, കാഡ്മിയം, ആർസെനിക് പോലുള്ളവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാഡ്മിയവും ലെഡും ദീർഘകാലം ശരീരത്തിൽ എത്തുന്നത് വൃക്ക തകരാറിന് കാരണമാകാം.

3. വൃക്ക പരിശോധനകൾ ഒഴിവാക്കരുത്

representation image of kidney
വൃക്ക പരിശോധനകൾ ഒഴിവാക്കുകഫയൽ ചിത്രം

പലപ്പോഴും വൃക്കരോ​ഗങ്ങൾ അവസാന ഘട്ടത്തിലായിരിക്കും രോ​ഗനിർണയം നടത്തുക. പ്രാംരഭഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതാണ് വെല്ലുവിളി. അതിനാൽ 60 വയസിന് ശേഷമുള്ളവരും അപകടസാധ്യതയുള്ളവരും വർഷത്തിൽ ഒരിക്കൽ വൃക്ക പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

4. സസ്യാധിഷ്ഠിത പ്രോട്ടീനുകളെ അവഗണിക്കുന്നു

someone holding bag of greenpea
സസ്യാധിഷ്ഠിത പ്രോട്ടീനുകൾPexels

പ്രോട്ടീൻ ലഭ്യമാകുന്നതിന് മാംസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സസ്യ പ്രോട്ടീനുകളെ അവഗണിക്കുകയും ചെയ്യുന്നത് വൃക്ക ആരോഗ്യം നഷ്‌ടപ്പെടുത്താൻ കാരണമാകും. സസ്യ പ്രോട്ടീൻ കഴിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വൃക്ക രോ​ഗങ്ങൾ വരാനുള്ള സാധ്യത 70 ശതമാനം വരെ കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

5. വ്യക്തിപരമായ അപകടസാധ്യത

bowl of curd and legumes
വ്യക്തിപരമായ അപകടസാധ്യതpexels

എല്ലാവരിലും പ്രോട്ടീൻ പ്രോസസ്സ് ചെയ്യുന്നത് ഒരേ രീതിയിലല്ല. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. പ്രായത്തിനനുസരിച്ച് വൃക്കകളുടെ പ്രവർത്തനം സ്വാഭാവികമായും കുറയുന്നു, പ്രായമായവർ, പ്രമേഹ രോഗികൾ, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ വൃക്കരോ​ഗം ഉള്ളവർ, പ്രോട്ടീൻ റിച്ച് ആയ ഭക്ഷണക്രമം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

Summary

Protein Rich Diet: 5 protein mistakes you must avoid to keep your kidneys safe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com