വാലന്റൈൻസ് ഡേക്ക് സ്പെഷ്യൽ ലുക്ക്? അവസാന നിമിഷം വരെ കാത്തിരിക്കേണ്ട, ചർമം തിളങ്ങാൻ 5 സ്റ്റെപ്പുകൾ

ഹൈഡ്രേറ്റ് ചെയ്യുന്നത് ചർമത്തെ മൃദുവും ആരോ​ഗ്യകരവുമാക്കുന്നു.
Skincare routine
Skincare routineMeta AI Image
Updated on
1 min read

ഫെബ്രുവരിക്ക് പ്രണയത്തിൻ്റെ ഗന്ധമാണ്. ചുവന്ന റോസാപ്പൂക്കളും ചോക്ലേറ്റുമായി പ്രണയം പങ്കുവെയ്ക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? വാലൻ്റൈൻസ് ദിനത്തിൽ ഏറ്റവും മനോഹരമായി നിങ്ങൾക്ക് നിങ്ങളെ അവതരിപ്പിക്കാൻ അവസാന നിമിഷം ബ്യൂട്ടി പാർലറിലേക്ക് ഓടാന്‍ നില്‍ക്കാതെ ചില തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങാം.

സ്കിൻ പ്രിപ്പ്- 5 സ്റ്റെപ്പ്

ഡീപ് ക്ലെൻസിങ് ആൻഡ് ഡീടോക്സ്

ചർമ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തെയും ഘട്ടമാണ് ചർമ ശുദ്ധീകരണം. ചർമത്തിൽ അടഞ്ഞു കൂടിയ അഴുക്കും മോക്കപ്പ് അവശിഷ്ടങ്ങളും നീക്കം ചെയ്ത ച‍ർമം റിലാക്സ് ആകാൻ ഇത് സഹായിക്കും. ഡീപ് ക്ലെൻസിങ് ചർമത്തെ പുനഃസജ്ജമാക്കാൻ സഹായിക്കുന്നു. ഇത് തുടർന്നുള്ള ചർമസംരക്ഷണ വസ്തുക്കളെ നന്നായി ആ​ഗിരണം ചെയ്യാൻ പ്രധാനമാണ്. ഔട്ട്ഡോറിൽ ജോലി ചെയ്യുന്നവരും എസിയിൽ ദീർധനേരം ജോലി ചെയ്യുന്നവരും ഈ ഘട്ടം ഒഴിവാക്കരുത്.

ജലാംശം

ഹൈഡ്രേറ്റ് ചെയ്യുന്നത് ചർമത്തെ മൃദുവും ആരോ​ഗ്യകരവുമാക്കുന്നു. ഒരു ദിവസം എട്ട് ​ഗ്ലാസ് വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ജലാംശം അടങ്ങിയ പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതും ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. നിർജ്ജലീകരണം ചർമത്തിന്റെ ഇലാസ്തികതയും മൃദുത്വവും നശിപ്പിക്കുന്നു. ചർമത്തെ യുവത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ ജലാംശം കൂടിയേ തീരൂ.

എക്സ്ഫോളിയേഷൻ

അസമമായ ചർമ ഘടന നിങ്ങളുടെ മേക്കപ്പ് മോശമാക്കും. ചർമത്തെ മൃദുവായി മിനുസപ്പെടുത്താൻ നേരിയ എക്സ്ഫോളിയേഷൻ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഇത് ചർമത്തിൽ അടഞ്ഞികൂടിയ അഴുക്കു നീക്കം ചെയ്യാനും മൃതകോശങ്ങളെ കഴയാനും സഹായിക്കുന്നതിനൊപ്പം ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമത്തിന് സ്വഭാവിക തിളക്കം നൽകും.

Skincare routine
കെമിക്കൽ ഇല്ലാത്ത മോയ്സ്ചുറൈസർ വീട്ടിൽ ഉണ്ടാക്കിയാലോ?

ടാർഗെറ്റഡ് ഗ്ലോ ട്രീറ്റ്‌മെന്റുകൾ

20നും 40നും ഇടയിൽ പ്രായമായവർക്ക് തിളക്കമുള്ള ചർമം കിട്ടുന്നതിന് ഇൻസ്റ്റന്റ് ഗ്ലോ ട്രീറ്റ്‌മെന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ചർമത്തിലെ രക്തയോട്ടവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നതിലൂടെ ചർമത്തെ ആഴത്തിൽ പോഷിക്കുന്നു. ഇത് ചർമത്തിന് കൂടുതൽ തിളക്കം നൽകുന്നു.

Skincare routine
ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

മോസ്ചറൈസർ

ചർമത്തെ പ്രകോപനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും മിനുസമാർന്നതുമാക്കുന്നതിന് സ്കിൻ ബാരിയർ ശക്തമാക്കണം. മോസ്ചൈറസർ, സൺസ്ക്രീൻ തുടങ്ങിയ ഉൽപ്പന്നങ്ങൾ ചർമത്തെ പുറമെ ശക്തമാക്കും. ഇത് സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ഈർപ്പത്തെ ലോക്ക് ചെയ്യാനും സഹായിക്കുന്നു.

Summary

Valentine's day skin care: 5 skin prep tips for Valentine's glow that lasts beyond the season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com