
പോഷകാഹരക്കുറവ് നമ്മുടെ തലമുടിയുടെ വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കും. മുടിയുടെ ഘടനാപരമായ മാട്രിക്സ് പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സ്ഥിരമായ വിതരണം ആവശ്യമാണ്. പോഷകാഹാരക്കുറവ് മുടി കൊഴിച്ചിലിനും, മുടിയുടെ കട്ടി കുറയുന്നതിനും പൊട്ടിപോകുന്നതിലേക്കും നയിക്കും.
ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പോഷകാഹാര പ്രശ്നങ്ങൾ ഇവയാണ്.
പ്രോട്ടീന്റെ അഭാവം മുടിയുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാം. മുടിയുടെ കെരാറ്റിന്‍ സമന്വയത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. പ്രോട്ടീന്റെ അഭാവം മുടി ദുര്‍ബലമാകാനും പൊട്ടിപോകുന്നതിലേക്കും നയിക്കുന്നു.
മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, പയറുവര്‍ഗ്ഗം, പരിപ്പ്, വിത്തുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ പ്രോട്ടീന്‍റെ അഭാവം കുറയ്ക്കാന്‍ സഹായിക്കും.
മുടിയിഴകളില്‍ ഒക്‌സിജന്‍ എത്തിക്കുന്നതില്‍ ഇരുമ്പിന്‍റെ പങ്ക് വലുതാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം ടെലോജന്‍ എഫ്‌ലൂവിയത്തിലേക്ക് നയിക്കാം. ഇത് അമിതമായ മുടി കൊഴിച്ചില്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്.
പച്ചക്കറികള്‍, ചുവന്ന മാംസം, പോഷകസമൃദ്ധമായ ധാന്യങ്ങള്‍ തുടങ്ങിയവയില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളുമായി ഇവ ചേര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും.
മുടിയുടെ ഫോളിക്കിളുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തലയോട്ടിയിലെ സെബം ഉല്‍പാദനം സന്തുലിതമാക്കുകയും ചെയ്യുന്നതില്‍ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്‍റെ അഭാവം മുടി കൊഴിച്ചില്‍ കഠിനമാക്കാം.
മത്തങ്ങ വിത്തുകള്‍, നട്‌സ് തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
കെരാറ്റിന്‍ സമന്വയത്തിന് ബയോട്ടിന്‍ വളരെ പ്രധാനമാണ്. ബയോട്ടിന്‍റെ കുറവ് മുടി കൊഴിച്ചിലിന് കാരണമായെക്കാം. മുട്ട, ബദാം, മധുരക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയവയില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മുടിയുടെ ഫോളിക്കിളുകളുടെ വളര്‍ച്ച വിറ്റാമിന്‍ ഡി പ്രോത്സാഹിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചിലും അലോപ്പീസിയ പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാനും സഹായിക്കും. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. മത്സ്യം, മുട്ട തുടങ്ങിയ ഭക്ഷണത്തിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി യുടെ കുറവ് മുടിയുടെ ഘടനയെ ദുര്‍ബലപ്പെടുത്തും. സിട്രസ് പഴങ്ങള്‍, സ്‌ട്രോബെറി, കുരുമുളക്, പേരക്ക പോലുള്ള ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates